ഡാമുകൾ ഇനി കാമറ നിരീക്ഷണത്തിൽ
text_fieldsപത്തനംതിട്ട: ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതികളുടെ സംഭരണികൾ ഇനി കാമറ നിരീക്ഷണത്തിൽ. അണക്കെട്ടും സമീപ സ്ഥലങ്ങളോടും ചേർന്ന് കാമറ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. മൂഴിയാർ, കക്കി-ആനത്തോട്, പമ്പ അണക്കെട്ടുകളിലാണ് സ്ഥാപിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യകമ്പനിയായ ആർ ടെക് സിസ്റ്റമാണ് കരാർ എടുത്തിരിക്കുന്നത്. രണ്ടാഴ്ചകൊണ്ട് പണി പൂർത്തിയാക്കും. സംസ്ഥാനത്തെ 16 അണക്കെട്ടിലാണ് കാമറ സ്ഥാപിക്കുന്നത്. ഇതിനകം 12 അണക്കെട്ടിൽ ഘടിപ്പിച്ചു.
2018ലെ പ്രളയത്തെത്തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ അണക്കെട്ടുകളിലെ ജലനിരപ്പ് യഥാസമയം നിരീക്ഷിക്കാനും സെൻട്രൽ വാട്ടർ കമീഷെൻറ നിർദേശാനുസരണം സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായുമാണ് സ്ഥാപിക്കുന്നത്. അണക്കെട്ടുകളിൽ ജലനിരപ്പ് രേഖപ്പെടുത്തുന്നതടക്കം ഇനി കാമറ സഹായത്തോടെയാകും. കെ.എസ്.ഇ.ബിയുടെ കോട്ടയം പള്ളം ഓഫിസിൽനിന്നാകും സംസ്ഥാനത്തെ എല്ലാ അണക്കെട്ടും നിരീക്ഷിക്കുക. ഇവിടെ സ്ഥാപിക്കുന്ന വിഡിയോ വാളിൽ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ തെളിയും. ആറുപേർ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘം 24 മണിക്കൂറും പള്ളത്തെ ഓഫിസിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.