ഡി.സി.സി കോവിഡ് കണ്ട്രോള് റൂം തുറന്നു
text_fieldsപത്തനംതിട്ട: കോവിഡ് രണ്ടാംതരംഗത്തെ നേരിടാനും ജനങ്ങള്‍ക്ക് ആശ്വസം എത്തിക്കാനുമുള്ള എ.ഐ.സി.സി-കെ.പി.സി.സി നിർദേശപ്രകാരം ആരോഗ്യ വിദഗ്ധരുടെ പിന്തുണയോടെ ഡി.സി.സിയില്‍ കണ്ട്രോള് റൂം തുറന്നു. നിലവിലെ ആരോഗ്യസംവിധാനങ്ങളെ തടസ്സപ്പെടുത്താതെയും പരമാവധി പിന്തുണക്കുന്ന രീതിയിലും ആയിരിക്കും പ്രവര്‍ത്തനങ്ങള്‍.
ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന ടീം ഡി.സി.സിയില്‍ പ്രവര്‍ത്തിക്കും. ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ്കുമാറിെൻറ അധ്യക്ഷതയില്‍ പ്രസിഡൻറ് ബാബു ജോര്‍ജ് കണ്ട്രോള് റൂമിെൻറ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, കാട്ടൂര്‍ അബ്ദുസ്സലാം എന്നിവര്‍ക്ക് ഏകോപനച്ചുമതല നല്കി. ഡി.സി.സിയുടെ നേതൃത്വത്തിലുള്ള കെ. കരുണാകരന് പാലിയേറ്റിവ് കെയറിെൻറ കോഓഡിനേറ്ററായ റോജി പോള്‍ ഡാനിയേല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കോവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നതുമുതല് ചികിത്സ സൗകര്യം ലഭ്യമാക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ കണ്ട്രോള് റൂം സഹായംനല്കും. സമൂഹമാധ്യമങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും.
ഡോ. എം.എം.പി. ഹസെൻറ (94476 43804) നേതൃത്വത്തില്‍ ഡോ. ശ്രീരാഗ് അശോക് (95675 32584), ഡോ. രാധാകുമാരി (94475 95005), ഡോ. ഷാമില ബീഗം (94973 27753), ഡോ. ലക്ഷ്മി (96059 22151), ഡോ. ടി.കെ. രാജപ്പന് (99610 25019), ഡോ. ബി. ഇന്ദുലേഖ (94461 87641) എന്നീ ഡോക്ടര്‍മാരുടെ സേവനം കണ്ട്രോള് റൂമില്‍നിന്ന് ലഭ്യമാണ്. ഡി.സി.സി കണ്ട്രോള് റൂം നമ്പര്‍ 04682 222658. ഉദ്ഘാന സമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ അനില്‍ തോമസ്, വി.ആര്. സോജി, സുനില്‍ എസ്.ലാല്‍, ജാസിംകുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് റനീസ് മുഹമ്മദ്, ലൂയിസ് വിനയന്, ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ബുധനാഴ്ച ജില്ലയിലെ 10 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും 80 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കോവിഡ് കണ്ട്രോള് റൂം തുറക്കും.
ബുധനാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ ഹലോ ഡോക്ടര്‍ പ്രോഗ്രാം ഡി.സി.സിയില്‍ നടത്തും.
മുകളില്‍ തന്നിരിക്കുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സംഘം മറുപടി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.