എ.ഡി.എമ്മിന്റെ മരണം; കുടുംബത്തിന് ആശ്വാസം പകരാൻ നേതാക്കളുടെ പ്രവാഹം
text_fieldsപത്തനംതിട്ട: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലേക്ക് ഭരണ, പ്രതിപക്ഷ പാർട്ടികളുടെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെ ഒഴുക്ക്. കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആശ്വസിപ്പിച്ചാണ് മടങ്ങിയത്.
നവീൻ ബാബുവിന്റെ സഹധർമിണിയും കോന്നി തഹസിൽദാറുമായ മഞ്ജുഷ, രണ്ട് പെൺമക്കൾ എന്നിവരോട് സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സന്ദർശനം നടത്തി. മരണത്തിൽ കാരണക്കാരിയായ അവർ സ്ഥാനം രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും ഇരുനേതാക്കളും പറഞ്ഞു.
ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ്കുമാർ, പ്രമോദ് നാരായൺ, കലക്ടർ എസ്. പ്രേം കൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ചു എന്നിവർ മൃതദേഹം എത്തിച്ച ആശുപത്രിയിലും എത്തിയിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജ്, കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, ബി.ഡി.ജെ.എസ് നേതാവ് കെ. പത്മകുമാർ, സി.പി.ഐ ജില്ല സെക്രട്ടറി ശശിധരൻ, മുൻ സെക്രട്ടറി എ.പി.ജയൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എം.വി. ജയരാജൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
എം.വി. ജയരാജൻ നവീൻ ബാബുവിന്റെ മലയാലപ്പുഴ പത്തിശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആരോപണ വിധേയായ പി.പി ദിവ്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഒപ്പം ഉണ്ടായിരുന്നു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി എം. ലിജു, ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ എം.എൽ.എമാരായ ജോസഫ് എം. പുതുശ്ശേരി, മാലേത്ത് സരളാദേവി, യു.ഡി.എഫ് നേതാക്കളായ ജോർജ് മാമ്മൻ കൊണ്ടൂർ, എ. ഷംസുദ്ദീൻ, ഫിൽസൺ മാത്യൂസ്, എബി കുര്യാക്കോസ്, അനീഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, എ. സുരേഷ് കുമാർ, എം.എസ്. പ്രകാശ്, എലിസബത്ത് അബു, രജനി പ്രദീപ് എന്നിവരും നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.