എ.ഡി.എമ്മിന്റെ മരണം; ജില്ലയിൽ വ്യാപക പ്രതിഷേധം
text_fieldsപ്രേരണാക്കുറ്റത്തിന് കേസെടുക്കണം-ഡി.സി.സി
പത്തനംതിട്ട: എ.ഡി.എം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.നവീന്‍ ബാബുവിന്റെ ദൗര്‍ഭാഗ്യകരമായ വേര്‍പാടില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മുസ്ലിംലീഗ് പ്രതിഷേധം
പത്തനംതിട്ട: പത്തനംതിട്ട എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിഷേധ പ്രകടനം നടത്തി.
മുൻ ജില്ല പ്രസിഡന്റ് ടി.എം. ഹമീദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് കെ.എം.രാജ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ്, മുനിസിപ്പൽ സെക്രട്ടറി എം സിറാജ്, ജില്ല, മണ്ഡലം നേതാക്കളായ എൻഎ നൈസാം, അബ്ദുൽ കരീം തെക്കേത്ത്, എംഎച്ച് ഷാജി, കെപി നൗഷാദ്, എൻകെ മുഹമ്മദ്, തൗഫീഖ് എം, യൂസഫ് പിച്ചയ്യത്ത്, അക്ബർ, നജീബ് പുതുവീട്, ഹസൻകുട്ടി എന്നിവർ സംസാരിച്ചു.
മലയാലപ്പുഴയിൽ ഇന്ന് യു.ഡി.എഫ്-ബി.ജെ.പി ഹർത്താൽ
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച മലയാലപ്പുഴ പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ആയിരിക്കും ഹർത്താൽ. അവശ്യ സർവിസുകളെയും തീർഥാടക വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും. വി.ഡി. സതീശൻ ഇന്ന് ഉച്ചക്ക് മൂന്നിന് നവീൻ ബാബുവിന്റെ വീട് സന്ദർശിക്കും.
ഉത്തരവാദികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം -എൻ.ജി.ഒ അസോസിയേഷൻ
പത്തനംതിട്ട: എം.കെ. നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇടതുപക്ഷ സർക്കാറിന്റെ കാലഘട്ടത്തിൽ സത്യസന്ധരായ ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്.
സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ സമരപരിപടികൾ ആരംഭിക്കുവാനും അസോസിയേഷൻ തീരുമാനിച്ചു.
പ്രതിഷേധ പ്രകടനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിഎസ് വിനോദ് കുമാർ ഉദ്ഘാനം ചെയ്തു. ജില്ല പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി തുളസീരാധ, ജില്ല സെക്രട്ടറി ഷിബു മണ്ണടി, ജില്ല ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ഭാരവാഹികളായ എസ്കെ സുനിൽകുമാർ, ഡി ഗീത, ദിലീപ് ഖാൻ, ദർശൻ ഡി കുമാർ, ജോർജ് പി ഡാനിയേൽ, മനോജ്,ജുഫാലി മുഹമ്മദ്, ഗിരിജ, ആർ പ്രസാദ്,സുനിൽ വി കൃഷ്ണൻ, ജയപ്രസാദ്, ഷാജൻ കെ, സബീന, ഷൈനി പി വർഗ്ഗീസ്, സീന എ, അഭിജിത്ത്,ജയപ്രകാശ്തുടങ്ങിയവർ സംസാരിച്ചു.
എസ്.ഇ.യു പ്രതിഷേധ പ്രകടനം നടത്തി
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റിനെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഹാഷിം എ.ആർ, സെക്രട്ടറി അജി. എ.എം, സംസ്ഥാന സെക്രട്ടറി പി.ജെ. താഹ, റെജീന അൻസാരി, അഫ്സൽ വക യാർ, ജയകുമാർ, ഷണ്മുഖൻ. എസ്, രതീഷ്, ഷിനു എം ബഷിർ എന്നിവർ സംസാരിച്ചു.
എസ്.ഇ.യു ജില്ല കമ്മിറ്റി നടത്തിയ മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കേസെടുക്കണം-ബി.ജെ.പി
പത്തനംതിട്ട: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് ആവശ്യപ്പെട്ടു. തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരോടുള്ള സിപിഎം സമീപനം എന്തായിരിക്കും എന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വേണം-എസ്.ഡി.പി.ഐ
പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മർദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന സമീപനം കാലങ്ങളായി സി.പി.എം തുടരുന്നതാണ്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഡനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.