സ്നേഹവീടുകളുടെ സമർപ്പണം 10ന്
text_fieldsപത്തനംതിട്ട: മാർത്തോമ സഭയുടെ കീഴിലെ അയിരൂർ ജെ.എം. ആൻഡ് എം.എം. മെമ്മോറിയൽ സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ് നേതൃത്വത്തിൽ നിർമിച്ച 21സ്നേഹവീടുകളുടെ സമർപ്പണവും താക്കോൽദാനവും ഈമാസം 10ന്വൈകീട്ട് മൂന്നിന് നടക്കുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഭൂരഹിതർക്ക് വീടീവെച്ച് നൽകുന്നതിന് എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴിയിൽ 1.73 ഏക്കർ ഭൂമി സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയിരുന്നു. അർഹരായ 21 കുടുംബങ്ങളെ കണ്ടെത്തി അഞ്ച് സെന്റ് വീതം നൽകിയാണ് വീടുകൾ പണിതത്.
സംസ്ഥാന ഹൗസിങ് ബോർഡിന്റെ ഗൃഹശ്രീ പദ്ധതി, മാർത്തോമ സഭയുടെ അഭയം എന്നീ പദ്ധതികൾ പ്രകാരം സ്നേഹവീടിന്റെ പ്രവർത്തനം 10മാസം മുമ്പാണ് ആംഭിച്ചത്. 563 ച.അടി വിസ്തൃതിയുള്ള 21 കോൺക്രീറ്റ് വീടുകളാണ് നിർമിച്ചത്. ഒരു വീടിന് ഏഴ് ലക്ഷത്തോളം രൂപ ചെലവായി. കൂടാതെ ഒരു കമ്യൂണിറ്റി സെന്ററും പൂർത്തീകരിച്ചു. സ്നേഹവീട് നഗറിലേക്കുള്ള റോഡിന് ആന്റോ ആന്റണി എം.പി 15 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്തു. കുടിവെള്ളത്തിനുവേണ്ടി ഒരുസെന്റ് സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് ഏഴുലക്ഷം രൂപ ജലസംഭരണി നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. കൂടാതെ ഒരു അംഗൻവാടിക്കുവേണ്ടി അഞ്ച് സെന്റ് സ്ഥലം സെന്റർ പഞ്ചായത്തിന് നൽകി.
വീടുകൾക്ക് ആവശ്യമായ ഫർണിച്ചറും ലഭ്യമാക്കിയിട്ടുണ്ട്. വീടുകളുടെ താക്കോൽദാനം ഇരുമ്പുകുഴിയിൽ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയും തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പയും ചേർന്ന് നിർവഹിക്കും. പൊതുസമ്മേളനത്തിൽ താക്കോൽ ദാനം മന്ത്രി വീണ ജോർജ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ അയിരൂർ ജെ.എം. ആൻഡ് എം.എം. മെമ്മോറിയൽ സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ് ഡയറക്ടർ ഫാ. വി.എസ്. സ്കറിയ, പബ്ലിസിറ്റി കൺവീനർ സാംകുട്ടി അയ്യക്കാവിൽ, ട്രഷറർ പി.പി. അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.