നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽതടങ്കലിൽ
text_fieldsപത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ സൂര്യലാലിനെയാണ് (24) കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപന്നങ്ങൾ കൈവശംവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സൂര്യലാൽ. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ടുപേരെ അടുത്തിടെ ജില്ലയിൽനിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.