Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടയിൽ കയറി മർദനം:...

കടയിൽ കയറി മർദനം: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
കടയിൽ കയറി മർദനം: പ്രതികൾ അറസ്റ്റിൽ
cancel
camera_alt

ദാ​മു​ക്കു​ട്ട​ൻ, കെ.​എ. ബി​നു, കു​മാ​ർ

പത്തനംതിട്ട: കടയിലെ ജീവനക്കാരനെ അതിക്രമിച്ചുകയറി കമ്പിവടികൊണ്ട് അടിച്ച്പരിക്കേൽപിച്ച കേസിൽ മൂന്നു പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ്ചെയ്തു.

മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യ സ്റ്റോർസിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കൽ സുനുവിനെ മർദിച്ച കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടിൽ വീട്ടിൽ ദാമു എന്ന ദാമുക്കുട്ടൻ (37), ചെന്നീർക്കര പ്രക്കാനം ഉമ്മിണിക്കാവ് കുഴിക്കാവിനാൽ പുത്തൻവീട്ടിൽനിന്ന് ഏറത്ത് വയല ചാമക്കാല പുത്തൻ വീട്ടിൽ താമസിക്കുന്ന സദു എന്ന ബിനു കെ.എ (40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം തെങ്ങുവിളയിൽ കുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട് മൂന്നുമാസം മുമ്പ് ദാമു വഴക്കിട്ടിരുന്നു. ഇത് കടയുടമയും സുനുവി‍െൻറ അളിയനും മറ്റും ചേർന്ന് ചോദ്യം ചെയ്തതിലെ വിരോധം കാരണം മൂന്നു പ്രതികളും ചേർന്ന് സുനുവിനെ അക്രമിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ബി. അയൂബ് ഖാ‍ന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shop attack
News Summary - Defendants arrested for attack in shop
Next Story