കലക്ടറേറ്റ് പടിക്കൽ ആത്മഹത്യ ഭീഷണിയുമായി അംഗപരിമിതൻ
text_fieldsപത്തനംതിട്ട: സർക്കാർ അനുവദിച്ച വായ്പ നാലുവർഷമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് കവാടത്തിൽ അംഗപരിമിതെൻറ ആത്മഹത്യശ്രമം.
കുമ്പഴ മണ്ണം തോട്ടത്തിൽ വീട്ടിൽ എം.കെ. ബാബുരാജാണ് ഡീസൽ നിറച്ച കുപ്പിയുമായി മുട്ടിലിഴഞ്ഞ് കലക്ടറുടെ മുറിക്ക് മുന്നിലെത്തി ആത്മഹത്യഭീഷണി മുഴക്കിയത്. കൈവല്യം പദ്ധതി പ്രകാരം 2017ൽ അനുവദിച്ച 50,000 രൂപ നാലു വർഷമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരമുറ.
ബാബുരാജ് കലക്ടറേറ്റ് കവാടത്തിൽ വീൽചെയറിൽ ഇരുന്ന് സത്യഗ്രഹം തുടങ്ങുകയും അഞ്ച് മണിക്ക് മുമ്പ് വായ്പത്തുക തെൻറ അക്കൗണ്ടിലേക്ക് അയച്ചിെല്ലങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബാബുരാജ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എ. സുരേഷ് കുമാറും വികലാംഗ സംഘടന നേതാക്കളും ബാബുരാജിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഉച്ചയോടെ എ.ഡി.എമ്മിനെ നേതാക്കൾ വിളിച്ചുകാര്യങ്ങൾ പറഞ്ഞു.
സംഭവം അറിഞ്ഞ് പൊലീസും എത്തി. എ.ഡി.എം സ്ഥലത്തില്ലാത്തതിനാൽ ഉദ്യോഗസ്ഥരെ ചർച്ചക്കായി ചുമതലപ്പെടുത്തി. ഇവർ ബാബുരാജുമായി ചർച്ചനടത്തി ഒരാഴ്ചക്കുള്ളിൽ വായ്പത്തുക നൽകാമെന്ന് ഉറപ്പുനൽകി. ഇതിനിടെ പൊലീസ് ബാബുരാജിനെ അറസ്റ്റ് ചെയ്തു വാനിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു.
ഡിഫറൻറ്ലി ഏബിൾഡ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് തോമസ്, ജില്ല പ്രസിഡൻറ് അച്ചൻ കുഞ്ഞ്, സുനിൽ കുടശ്ശനാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. 2017ൽ കൈവല്യം പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ 4000 പേർക്ക് വായ്പ അനുവദിച്ചെങ്കിലും 2000 പേർക്ക് മാത്രമാണ് ലഭിച്ചത്. ജില്ലയിൽ അനുവദിച്ച 37 പേരിൽ ആർക്കും വായ്പ ലഭിച്ചില്ലെന്ന ആരോപണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.