കലോത്സവ വേദികളിൽനിന്ന് ചിലങ്ക ഒഴിയുന്നോ?
text_fieldsമൈലപ്ര: കലാതാൽപര്യമുള്ള കുട്ടികളുടെ എണ്ണം കുറയുന്നതായി സ്കൂൾ കലോത്സവ വേദികൾ വിളിച്ചുപറയുന്നു.
പരിശീലനം, വസ്ത്രം, ഒരുങ്ങൽ തുടങ്ങിയവയിൽ സാമ്പത്തിക ചെലവിൽ കഥകളിയും കുച്ചിപ്പുടിയും ഭരതനാട്യവും തുടങ്ങി തനത് കലാരൂപങ്ങളും കലോത്സവ വേദികളിൽ നാമമാത്രമാകുന്നു. ഹൈസ്കൂൾ വിഭാഗം കഥകളിയിൽ മൂന്നുപേർ മാത്രമാണ് മത്സരിക്കാനെത്തിയത്. ഗ്രൂപ് വിഭാഗത്തിൽ ഒരേയൊരു ടീം. ഹയർ സെക്കൻഡറിയിൽ ആൺകുട്ടികളാരുമില്ല.
കൂടിയാട്ടത്തിൽ ഒരു ടീം മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. യുനസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ഏക കലാരൂപമാണിത്.
ചാക്യാരുടെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാറടിയേൽക്കാത്ത ഒരാൾപോലും മുമ്പുണ്ടായിരുന്നില്ല. സാമൂഹിക വിമർശനം മുഖ്യമാക്കിയ കൂത്തിൽ ഒരാൾ മാത്രമായിരുന്നു മത്സരാർഥി. ഇതുതന്നെയാണ് നങ്ങ്യാർകൂത്തിന്റെയും സ്ഥിതി.
ബ്യൂഗിൾ മുഴക്കാൻ ആരുമുണ്ടായില്ല. മത്സരവേദി ശൂന്യം. ഓടക്കുഴലിന് 11 സബ് ജില്ലയുള്ളയിടത്ത് മത്സരാർഥി ഒരാൾ മാത്രം. മിമിക്രിയിൽ ഹൈസ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽനിന്ന് ഒരാളും ആൺകുട്ടികൾ അഞ്ചുപേരും മാത്രമാണ് മത്സരിക്കാനെത്തിയത്. നിരവധി ഇനങ്ങളുടെ അവസ്ഥ ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.