ജില്ലതല മെഗാ ജോബ് ഫെയര്‍: 451 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ നടപടി
text_fieldsതിരുവല്ല: തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ലതല മെഗാ ജോബ് ഫെയര്‍ 2022ന്‍റെ ഉദ്ഘാടനം തിരുവല്ല എം.ജി.എം.എച്ച്.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രമുഖരായ 23 സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുത്തു. ആകെ 770 പേർ തൊഴിൽമേളയിൽ എത്തി. 451 കുട്ടികൾ തൊഴിൽ നൽകുന്നതിന് മുന്നോടിയായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ ജില്ലയിലെ തൊഴിലന്വേഷകരുടെ എണ്ണം കണക്കാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവല്ല നഗരസഭ ആഭിമുഖ്യത്തിൽ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളെയും കമ്പനികളെയും ഒരുമിപ്പിച്ച് തൊഴില്‍മേള സംഘടിപ്പിച്ചത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും പൊതു ഉപജീവനമാര്‍ഗം സാധ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പുതുതായി നല്‍കാന്‍ കഴിയുന്ന തൊഴിലവസരങ്ങള്‍ കണക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റ് തൊഴില്‍ സാധ്യതകളും തൊഴിലന്വേഷകര്‍ ഉപയോഗിക്കണമെന്നും ഇത്തരം സാധ്യതകള്‍ മുന്നോട്ടുവെക്കുന്നതിന് തൊഴില്‍ മേളയിലൂടെ സാധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പദ്ധതി വിശദീകരിച്ചു.
തിരുവല്ല നഗരസഭ ചെയര്‍പേഴ്സൻ ശാന്തമ്മ വര്‍ഗീസ്, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പന്തളം നഗരസഭ ചെയര്‍പേഴ്സൻ സുശീല സന്തോഷ്, തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീല വര്‍ഗീസ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ ജിജി വട്ടശ്ശേരില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ കരിമ്പിന്‍കാല, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സാറാമ്മ ഫ്രാന്‍സിസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആര്‍. രാഹുല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പൂജ ജയന്‍, ഷാനി താജ്, അനു സോമന്‍, എം.ആര്‍. ശ്രീജ, ബിന്ദു ജേക്കബ്, ബിന്ദു പ്രകാശ്, ഗംഗ രാധാകൃഷ്ണന്‍,
റീന വിശാല്‍, ജാസ് നാലില്‍ പോത്തന്‍, മിനി പ്രസാദ്, ഇന്ദു ചന്ദ്രന്‍, വിമല്‍, ശോഭ വിനു, നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, എം.ജി.എം.എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ. തോമസ്, അഡ്വ. പ്രദീപ് മാമ്മന്‍ മാത്യു, ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, ഷിനു ഈപ്പന്‍, ശ്രീനിവാസ് പുറയാറ്റ്, ഉഷ രാജേന്ദ്രന്‍, ഇന്ദിര ഭായ്, വി.എ. രാജലക്ഷ്മി, പൊന്നമ്മ ശശി തുടങ്ങിയവര്‍ പങ്കെടുത്തു. രജിസ്‌ട്രേഷന് സഹായിച്ച എസ്.ബി കോളജ് എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.