വിമർശനവുമായി കോൺഗ്രസ്; വാര്‍ഡ് വിഭജന കരട് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsപത്തനംതിട്ട: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നൽകിയ നിർദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഡീലിമിറ്റേഷൻ കമീഷൻ പട്ടിക പുറത്തിറക്കിയത്.
വാർഡുകളുടെ നമ്പറും പേരും അതിർത്തികളും ജനസംഖ്യയും വ്യക്തമാക്കുന്ന കരട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതു കൂടാതെ അതത് തദ്ദേശസ്ഥാപനങ്ങളിലും പരിശോധനക്ക് ലഭിക്കും. ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ ഒന്നുവരെ സ്വീകരിക്കും.
പരാതികളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 18നു മുമ്പ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു നല്‍കണം. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 26ന് മുമ്പും നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനുശേഷമാകും ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് മണ്ഡലങ്ങളുടെ പുനര്‍വിഭജനം. 2011ലെ സെന്‍സസ് പ്രകാരമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പുനര്വിഭജിച്ചിരിക്കുന്നത്. 2015നുശേഷം ഇപ്പോഴാണ് വാര്‍ഡുകളുടെ പുനര്‍വിഭജനം.
48 പുതിയ വാര്‍ഡുകള്‍
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളുളളതിൽ 44 പഞ്ചായത്തുകളിലായി 48 പുതിയ വാര്‍ഡുകളാണ് രൂപവത്കരിക്കുന്നത്. ഒമ്പത് പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണം കൂടുന്നില്ലെങ്കിലും ഇവിടങ്ങളിലും അതിര്‍ത്തികളില്‍ മാറ്റമുണ്ട്. ഇതില്‍ കോന്നിയില്‍ മാത്രം രണ്ട് വാര്‍ഡുകളും മറ്റുള്ളിടങ്ങളില് ഓരോ വാര്‍ഡുമാണ് കൂടുന്നത്. എല്ലാ പഞ്ചായത്തുകള്‍ക്കും കുറഞ്ഞത് 14 വാര്‍ഡുകളുണ്ടാകും. പരമാവധി വാര്‍ഡുകള്‍ 24 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നാല് നഗരസഭകളിൽ തിരുവല്ല ഒഴികെ എല്ലായിടത്തും ഓരോ വാർഡുകൾ കൂടി. ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളിലെയും അതിർത്തികൾ പുനർനിർണയിച്ചിരിക്കുന്നത് മാർഗരേഖകൾ ലംഘിച്ചാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയില്‍ വാര്‍ഡുകളുടെ പേരിലും അതിര്‍ത്തികളിലും മാറ്റം
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ ഇനി 33 വാര്‍ഡുകള്‍. ഒരു വാര്‍ഡ് മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. എന്നാല്‍, നിലവിലെ വാര്‍ഡുകളുടെ പേരിലും അതിര്‍ത്തികളിലും മാറ്റം വരുത്തിയാണ് പുതിയ കരട് നിര്‍ദേശം. 1000നും 1250നും ഇടയിലാണ് ഓരോ വാര്‍ഡിലും കണക്കാക്കിയിരിക്കുന്നത്. കരട് നിര്‍ദേശത്തിലെ വാര്‍ഡുകള്‍ ഇവയാണ്. വാര്‍ഡിന്റെ നമ്പര്‍, പേര് ക്രമത്തില്‍ 01- മുണ്ടുകോട്ടയ്ക്കല്‍, 02- കൈരളിപുരം, 03- കുലശേഖരപതി, 04- അറബിക് കോളജ്, 05- കുമ്പഴ വടക്ക്, 06- മൈലാടുംപാറ, 07- മൈലാടുംപാറ താഴം, 08- പ്ലാവേലി, 09- കുമ്പഴ ഈസ്റ്റ്, 10- കുമ്പഴ സൗത്ത്, 11- കുമ്പഴ വെസ്റ്റ്, 12- ചുട്ടിപ്പാറ ഈസ്റ്റ്, 13- വലഞ്ചുഴി, 14- ചുട്ടിപ്പാറ, 15- ടൗണ്‍ സ്ക്വയര്‍, 16- പേട്ട നോര്‍ത്ത്, 17- കലക്ടറേറ്റ്, 18- കല്ലറക്കടവ്, 19- അഴൂര്‍ വെസ്റ്റ്, 20- അഴൂര്‍, 21- കൊടുന്തറ, 22- കോളജ് വാര്‍ഡ്, 23- കരിമ്പനാക്കുഴി, 24- ചുരുളിക്കോട്, 25- നോര്‍ത്ത് വൈ.എം.സി.എ, 26- പട്ടംകുളം, 27- തൈക്കാവ്, 28- അഞ്ചക്കാല, 29- പൂവന്‍പാറ, 30- വെട്ടിപ്പുറം, 31- വഞ്ചിപ്പൊയ്ക, 32- പെരിങ്ങമല, 33- ശാരദാമഠം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.