പൊതുവിപണിയിൽ സാധന വില ക്രമാതീതമായി വർധിപ്പിക്കരുത്; നിർദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം
text_fieldsപത്തനംതിട്ട: പൊതുവിപണിയില്‍ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കരുതെന്ന് നിര്‍ദേശം നല്കി ജില്ല ഭരണകൂടം. ഓണക്കാലത്ത് പൊതുവിപണിയില്‍ സാധനങ്ങള്‍ക്കുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം നടന്നു.
പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുംവിധം വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്ററുകളും ബില്ലുകളും കൃത്യമായ രീതിയില്‍ സൂക്ഷിക്കണം. കൃത്യമായ ഇടവേളകളില്‍ സിവില്‍ സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സ്ക്വാഡിന്റെ മിന്നല്‍ പരിശോധന തുടരും. യോഗത്തില്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ദിവ്യ.എസ്.അയ്യർ പറഞ്ഞു. എ.ഡി.എം ബി. രാധാകൃഷ്ണന്, ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.