പള്ളി പെരുന്നാളിന് സ്വന്തം നാടകവുമായി ഇടവകാംഗങ്ങൾ
text_fieldsചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെൻറ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളി പെരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവക അംഗങ്ങൾ. ഞായറാഴ്ച രാത്രി 8.30 ന് " ഗിലയാദ്യയുടെ വീരപുത്രൻ" ബൈബിൾ നാടകത്തിനായി തിരശ്ശീല ഉയരും. നാടക പരിശീലനം പള്ളിയിൽ നടന്നുവരുന്നു.
ഇത്തവണ പെരുന്നാളിന് സ്വന്തം നാടകമെന്ന ആശയം ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാലാണ് മുന്നോട്ട് വെച്ചത്. നിറഞ്ഞ െെകയടിേയാടെ അംഗങ്ങൾ യോജിച്ചു. അഭിനയിക്കാൻ ഒരു മടിയും കൂടാതെ കലാഭിരുചിയുള്ള വിശ്വാസികൾ മുന്നോട്ട് വന്നതോടെ ബെന്നി അച്ചൻ ചുമതല ഏറ്റെടുത്തു. നാടകത്തോട് താത്പര്യമുള്ള മുതിർന്നവരുടെ പിന്തുണയും കൂടി ലഭിച്ചതോടെ ഇരട്ടി ആവേശമായി.
ഇതിനായി സെൻറ് ജോർജ് കാത്തലിക് ആർട്സ് നാടകസമിതിയും രൂപവത്കരിച്ച് പരിശീലനം തുടങ്ങി. നാടക വിജയത്തിനായി ദിവസവും നാലും അഞ്ചും മണിക്കൂർ വരെ പരിശീലനം നീളുന്നുണ്ട്. നാടക രചനയും സംവിധാനവും നിർവഹിച്ചത് രാജു എൽ. പോൾ ഏനാത്ത് ആണ്. ബൈബിൾ പഴയ നിയമത്തിലെ ന്യായാധിപൻമാർ 11-ാം അധ്യായത്തെ ആസ്പദമാക്കിയാണ് നാടകരചന. ഗാനരചന ഇടവക വികാരി ഫാ. ബെന്നിയും നിർവഹിച്ചു.
‘‘രംഗ സജ്ജീകരണത്തിലും കലാ സംവിധാനത്തിലും അഭിനയത്തിലും സംവിധാനത്തിലുമൊക്കെ ഒരു പോലെ മികവ് പുലർത്താനാണ് ശ്രമിക്കുന്നത്. നാടകത്തില്‍ കാലത്തിനനുസരിച്ച് സാങ്കേതികപരമായ ചെറിയ മാറ്റങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഇത്തരം ശ്രമങ്ങള്‍ കൂടിയേ തീരൂ’’ - സംവിധായൻ രാജു എൽ. പോൾ ‘മാധ്യമ’ത്തോടു പറഞ്ഞു.
പുതിയ പരീക്ഷണവുമായി പള്ളി
ഒരു കാലത്ത് സ്വന്തമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന നാട്ടിൻ പുറങ്ങളിലെ ആര്‍ട്‌സ് ക്ലബുകളില്‍ നിന്നും മറ്റും നാടകം പടിയിറങ്ങുന്ന കാലത്താണ് ചന്ദനപ്പള്ളി കത്തോലിക്ക പള്ളി പുതിയ പരീക്ഷണവുമായി എത്തിയത്. വസ്ത്രങ്ങൾ, സാങ്കേതിക സഹായങ്ങൾ , രംഗ സജീകരണം ഇവക്കൊക്കെയായി വലിയൊരു തുക വേണ്ടി വരും. പ്രവാസി കൂട്ടായ്മയാണ് ഇതിന് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്.
അഭിനയ രംഗത്ത് 12പേർ
ആദ്യമായി അഭിനയിക്കുന്നതിന്‍റെ പരിഭ്രമമൊന്നും ആർക്കും ഇല്ല. 4 സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പെടെ 12 പേരാണ് അഭിനയിക്കുന്നത്. പ്രധാന കഥാപാത്രമായ ഗിലയാദുകാരനായ ജഫ്താ എന്ന സേനാനിയെ അവതരിപ്പിക്കുന്നത് വള്ളിക്കോട് പഞ്ചായത്ത് അംഗം കൂടിയായ അഡ്വ. തോമസ് ജോസ് അയ്യനേത്താണ്. കൂടാതെ ജിബു തോമസ്, സാമുവൽ ലാലച്ചൻ, ഫിലിപ് മാത്യു, പൊന്നച്ചൻ, വിൽസൺ, ലിജോ ഡാനിയൽ , ജോൺസൺ ബിജു, കരോൾ ഫ്രാൻസിസ്, സിന്ധു ബിജു, ബെറ്റ്സി കുഞ്ഞുമോൻ, ബിന്ദു സുമേഷ്, തോംസൺ തോമസ് എന്നിവരാണ് മറ്റ് നടീ നടൻമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.