ഡ്രൈവിങ് സ്കൂൾ സഹകരണ സംഘം; ക്രമക്കേട് ആരോപണം നിഷേധിച്ചും വകുപ്പുതല അന്വേഷണം സമ്മതിച്ചും ഭരണസമിതി
text_fieldsപത്തനംതിട്ട: പത്തനംതിട്ട ഡിസ്ട്രിക് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽെഫയർ കോഓപറേറ്റിവ് സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ചില അംഗങ്ങളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംഘത്തിൽനിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്ത ചിലരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അവർ പറഞ്ഞു. സംഘത്തെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം. ഓഡിറ്റ് റിപ്പോർട്ടുകളിൽ അഴിമതി നടന്നതായി പറയുന്നില്ല. സംഘത്തിന്റെ പേരിലെ വാഹനങ്ങൾ അംഗങ്ങളുടെ പേരിൽതന്നെയാണ്. അവയൊന്നും പണയപ്പെടുത്തിയിട്ടില്ല. നിയമനത്തിന്റെ പേരിൽ ആരിൽ നിന്നും പണവും വാങ്ങിയിട്ടില്ല . സംഘത്തിന്റെ അധീനതയിലുള്ള ഡ്രൈവിങ് സ്കൂൾ, ലൈസൻസോടെയാണ് പ്രവർത്തിക്കുന്നത്. സ്കൂൾ പൂട്ടിക്കാനും ശ്രമം നടന്നിരുന്നു. പോരായ്മകൾ പരിഹരിച്ചശേഷമാണ് ഡ്രൈവിങ് സ്കൂൾ നിലവിൽ പ്രവർത്തിക്കുന്നത്. ചില അംഗങ്ങളുടെ പരാതികളെ തുടർന്ന് സഹകരണ സംഘം ജോയന്റ് രജിസ്ട്രാറുടെ അന്വേഷണം നടക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
കൂടാതെ സി.ഐ.ടി.യു യൂനിയൻ തലത്തിലും അന്വേഷണം നടക്കുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഷിജു എബ്രഹാം, വൈസ് പ്രസിഡന്റ് എം. നിഷാദ്, സെക്രട്ടറി മാത്യൂ എബ്രഹാം, ബോർഡ് അംഗങ്ങളായ പി.ആർ. സോമൻപിള്ള, അനിൽകുമാർ, ആശാറാണി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.