ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം പിൻവലിക്കണം -ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ
text_fieldsപത്തനംതിട്ട: മോട്ടോർ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കർശനമാക്കുന്നതിന്റെ പേരിൽ ഏർപ്പെടുത്തുന്ന പരിഷ്കാരം ആശാസ്ത്രീയമായതിനാൽ പിൻവലിക്കണമെന്ന് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ്, ഇൻസ്ട്രക്ടേഴ്സ് ആൻഡ് ഓട്ടോ കോൺസൾട്ടന്റ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.
ഓരോ കേന്ദ്രത്തിലും പ്രതിദിന ടെസ്റ്റിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചതുകൊണ്ട് ആളുകൾ കൂടുതൽ ബുദ്ധിമുട്ടും എന്നല്ലാതെ ഗുണപരമായ ഫലം ലഭിക്കാൻ പോകുന്നില്ല. പരിശീലന ഗ്രൗണ്ടിന്റെ വിസ്തൃതി രണ്ടേക്കർ സ്ഥലമായി ഉയർത്തുന്നത് ഈ രംഗം കുത്തക കമ്പനികൾക്ക് മാത്രമായി തുറന്നു കൊടുക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും യോഗം ആരോപിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. രാജേഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, പി.കെ. ഗോപി, പി.കെ. ഇഖ്ബാൽ, എ.ഡി. ജോൺ, വി.എൻ. ജയകുമാർ, അജിത് മണ്ണിൽ, നന്ദകുമാർ ദർശന, ബിനു കുര്യൻ, പി.എസ്. സാംകുട്ടി, ഷാജി കുറ്റൂർ ജിഷാ മാത്യു, ആർ. രാധാമണി എന്നിവർ സംസാരിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മാർച്ച് 13ന് പത്തനംതിട്ട ആർ.ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.