കോട്ടാങ്ങൽ കടൂർക്കടവിൽ പിടിമുറുക്കി ലഹരി മാഫിയ
text_fieldsമല്ലപ്പള്ളി: ജില്ല അതിർത്തികളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നടപടിയെടുക്കാൻ കഴിയാതെ അധികൃതരും. കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറ്റിൽ കോട്ടാങ്ങൽ കടൂർക്കടവിൽ നിർമിച്ച പാലത്തിനു സമീപമാണ് മദ്യപാനികളുടെയും കഞ്ചാവ് ലോബികളുടെയും കേന്ദ്രമായിരിക്കുന്നത്. ഇവിടെ വൈകുന്നേരങ്ങളിൽ പാലത്തിന്റെ ഇരുവശത്തും യുവാക്കളുടെ വൻതിരക്കാണ്.
മണിമല, പെരുമ്പെട്ടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയും ജില്ല അതിർത്തിയുമായതിനാൽ കാര്യമായ അന്വേഷണം ഉണ്ടാകാറില്ല. ഇത് മുതലെടുത്താണ് മദ്യ-കഞ്ചാവ് ലോബികൾ വിലസുന്നത്. അസഭ്യവർഷവും സംഘട്ടനങ്ങളും നിത്യസംഭവമാണ്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് കുളിക്കാനും അലക്കാനുമെത്തുനത്. സാമൂഹിക വിരുദ്ധരുടെ ശല്യം ഏറിയതിനാൽ കുളിക്കാൻ വരാൻ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. പാലത്തിലിരുന്ന് മദ്യപിച്ചതിനുശേഷം കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്കും കുളിക്കടവുകളിലേക്കും വലിച്ചെറിയുകയാണ്.
അധികാരികളുടെ ശ്രദ്ധ കുറയുന്നതാണ് പ്രദേശത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടാൻ കാരണം. ദൂരെ സ്ഥലങ്ങളിൽനിന്നും മറ്റും നിരവധി ആൾക്കാർ പാലത്തിൽനിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനും ഫോട്ടോയും മറ്റു എടുക്കാനും എത്തുന്നുണ്ട്. എന്നാൽ, മദ്യപാനികൾ ഇവിടെ അവരുടെ കേന്ദ്രമാക്കി ജനത്തിന് ശല്യമാകുകയാണ്.
പ്രദേശത്ത് എക്സൈസ്, പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.