മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍; 5000 രൂപ പിഴ
text_fieldsപത്തനംതിട്ട: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് 2023 പ്രാബല്യത്തില്‍ വന്നു. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ കണ്ടെത്തിയാല്‍ സ്പോട്ട് ഫൈനായി 5000 രൂപ പിഴ ചുമത്തും.
ഓര്‍ഡിനന്‍സ് പ്രകാരം തദ്ദേശസ്ഥാപനത്തിന്റെ മാലിന്യശേഖരണത്തിനുള്ള യൂസര്‍ഫീ നല്‍കിതിരുന്നാല്‍ 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായി ഈടാക്കും. അര്‍ഹതപ്പെട്ടവര്‍ക്കു യൂസര്‍ഫീയില്‍ ഇളവ് നല്‍കും. യൂസര്‍ ഫീ അടക്കാത്ത വ്യക്തികള്‍ക്ക് അടക്കുന്നതുവരെ തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ള മറ്റ് സേവനങ്ങളും നിരസിക്കാനുള്ള അധികാരമുണ്ട്.
നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ മൂന്ന് ദിവസം മുമ്പെങ്കിലും തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം.
സെക്രട്ടറി നിര്‍ദ്ദേശിച്ച പ്രകാരം മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കുയോ യൂസര്‍ഫീ നല്കാതിരിക്കുകയോ പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുയോ ചെയ്യുന്നതിന് 1000 രൂപ മുതല്‍ 10000 രൂപ വരെയാണ് പിഴ. മലിനജലം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കി വിടുന്നതിന് 5000 രൂപ മുതല്‍ 50000 രൂപ വരെ.
90 ദിവസത്തിനുശേഷവും യൂസര്‍ഫീ നല്കാതിരിക്കുന്നതിന് പ്രതിമാസം 50 ശതമാനം പിഴയോടുകൂടി പൊതു നികുതി കുടിശികയായും ഈടാക്കും. കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപ.
മാലിന്യങ്ങളും വിസര്‍ജ്ജ്യ വസ്തുക്കളും ജലാശയങ്ങളിലേക്കോ ജലസ്രോതസ്സുകളിലേക്കോ ഒഴുക്കി വിടുന്നതിന് 10000 രൂപ മുതല്‍ 50000 രൂപ വരെ. മാലിന്യം നിയമവിരുദ്ധമായി കൊണ്ടുപോകുന്നതിനുള്ള വാഹനം പിടിച്ചെടുത്താല്‍ വാഹനം കണ്ടുകെട്ടലും 5000 രൂപയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.