ഡി.വൈ.എഫ്.ഐ കഞ്ചാവ് കൃഷി നടത്തേണ്ട ഗതികേടിൽ –ഷാഫി പറമ്പിൽ
text_fieldsപത്തനംതിട്ട: ഇഞ്ചികൃഷി നടത്താൻ കുഴിച്ച കുഴിയിൽ ഡി.വൈ.എഫ്.ഐ കഞ്ചാവ് കൃഷി നടത്തേണ്ട ഗതികേടിലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്് ഷാഫി പറമ്പിൽ.
തേദ്ദശ സ്വയംഭരണ തെരെഞ്ഞടുപ്പിൽ പ്രവർത്തന മികവും വിജയസാധ്യതയും പരിഗണിച്ച് അർഹമായ പ്രാതിനിധ്യം യുവാക്കൾക്ക് നൽകണമെന്ന് ഡി.സി.സി നേതൃത്വത്തിനോട് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയിൽ സേവനരംഗത്തും സമര മുഖങ്ങളിലും പ്രതിപക്ഷത്തിെൻറ ശബ്ദമായ യൂത്ത് കോൺഗ്രസിന് ഉണ്ടായ മുന്നേറ്റത്തെ പൊതുസമൂഹം അംഗീകരിച്ചതാണെന്നും അതിെൻറ പ്രതിഫലനം വരുന്ന തദ്ദേശ തെരഞ്ഞടുപ്പിലുണ്ടാകുമെന്നും ഷാഫിപറമ്പിൽ പറഞ്ഞു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനറൽബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ എം.എൽ.എ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, എൻ.എസ്. നുസൂർ, ദിനേശ് ബാബു, രാഹുൽ മാങ്കുട്ടത്തിൽ, റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, ജില്ല ഭാരവാഹികളായ വിശാഖ് വെൺപാല, ജി. മനോജ്, ജിജോ ചെറിയാൻ, എം.എം.പി. ഹസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.