Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right17കാരിയെ പീഡിപ്പിച്ച...

17കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്​.ഐ നേതാവ്​ അറസ്റ്റിൽ

text_fields
bookmark_border
17കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്​.ഐ നേതാവ്​ അറസ്റ്റിൽ
cancel

പത്തനംതിട്ട: പ്ലസ്​ ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട് മാമ്പാറ മുബാറക് മൻസിലിൽ അജ്മൽ ( 21) നെ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ വീടുമായി അടുത്തിടപഴുകിയിരുന്ന ആളാണ് അജ്മൽ. ഡി.വൈ.എഫ്.ഐ കിഴക്കേ മാമ്പാറ യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. സഹോദരനുമായുള്ള സൗഹ്യദം മുതലെടുത്താണ് പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത് .പിന്നീട് ഫോണിലൂടെ ബന്ധം സ്ഥാപിച്ചു . കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

വിവാഹ വാഗ്ദാനവും നൽകിയിരുന്നു. പ്രണയം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനെ താക്കീത് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ദൂരെയുള്ള ബന്ധു വീട്ടിലേക്ക് മാറ്റി. . പെൺകുട്ടിയെ തിരികെ എത്തിച്ചില്ലെങ്കിൽ ഇരുവരുടെയും സ്വകാര്യ ദ്യശ്യങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് പെൺകുട്ടി എസ്.പിയ്ക്ക് പരാതി നൽകിയത്​. അവിടെ നിന്ന് കേസ് വനിതാ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - DYFI leader arrested for molesting 17-year-old girl
Next Story