നീതിേതടി വയോധികെൻറ കുത്തിയിരിപ്പ് സമരം
text_fieldsപത്തനംതിട്ട: സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും മർദനത്തിൽനിന്ന് മോചനം നൽകണമെന്നും ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കൽ വയോധികെൻറ കുത്തിയിരിപ്പ് സമരം. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദ് (71)ആണ് കലക്ടറേറ്റ് പടിക്കൽ സമരം നടത്തിയത്.
വളർന്ന വീട്ടിൽ ജീവിക്കാൻ മകനും മരുമകളും അനുവദിക്കുന്നില്ലെന്നാണ് റഷീദിെൻറ പരാതി. റഷീദിെൻറ മാതാവിെൻറ പേരിലുണ്ടായിരുന്ന വസ്തു മകനും മരുമകളും ചേർന്ന് വ്യാജ രേഖകൾ ചമച്ച് കൈക്കലാക്കിയതോടെയാണ് വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഏറെനാളായി ഇത് സംബന്ധിച്ച് തർക്കങ്ങളുണ്ട്. -
അടൂർ ആർ.ഡി.ഒ ഇത് സംബന്ധിച്ച് തീർപ്പുണ്ടാക്കിയാണ് റഷീദിനെ വീട്ടിൽ താമസിപ്പിച്ചത്. എന്നാൽ, പിന്നീടും വഴക്ക് പതിവായിരുന്നു. റഷീദ് വീട്ടിൽനിന്ന് മാറിക്കൊടുക്കണമെന്നാണ് ഇവർ പറയുന്നത്. ഏറെക്കാലമായി വീട്ടിൽനിന്ന് ഭക്ഷണമൊന്നും നൽകാറില്ലെന്നും പറയുന്നു. അയൽവാസികളാണ് ഭക്ഷണം നൽകുന്നത്. കഴിഞ്ഞമാസം റഷീദിെന മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ് മകെൻറയും മരുമകളുടെയും പേരിൽ േകസെടുത്തിരുന്നു.
ഇതിനുശേഷം മരുമകൾ കള്ളപ്പരാതി കൊടുത്തതായി റഷീദ് പറയുന്നു. പരാതിയെ തുടർന്ന് റഷീദിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സമരത്തെ തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ഉച്ചയോടെ പൊലീസെത്തി റഷീദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തനിക്ക് നീതി ലഭിക്കണമെന്ന ആവശ്യത്തിലാണ് റഷീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.