Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെ​ര​ഞ്ഞെ​ടു​പ്പ്​...

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം; ആകെ ചെലവാക്കാവുന്നത് 30.8 ലക്ഷം

text_fields
bookmark_border
cash
cancel

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ള്‍ക്കും രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്കും ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ച്ചു. ഇ​ത​നു​സ​രി​ച്ചു​ള്ള തു​ക ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ചെ​ല​വ്​ ക​ണ​ക്കു​ക​ള്‍ ത​യാ​റാ​ക്കേ​ണ്ട​ത്.

എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും നി​യോ​ഗി​ക്ക​പ്പെ​ട്ട സ്‌​ക്വാ​ഡു​ക​ളു​ടെ​യും മീ​ഡി​യ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ്​​ മോ​ണി​ട്ട​റി​ങ്​ ക​മ്മി​റ്റി​യു​ടെ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വ് നി​രീ​ക്ഷ​ണ വി​ഭാ​ഗം ഓ​രോ സ്ഥാ​നാ​ര്‍ഥി​യു​ടെ​യും ചെ​ല​വ്​ ക​ണ​ക്ക് ത​യാ​റാ​ക്കു​ന്നു​ണ്ട്. സ്ഥാ​നാ​ര്‍ഥി​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന ക​ണ​ക്ക് ഇ​തു​മാ​യി ഒ​ത്തു​നോ​ക്കി​യ​ശേ​ഷ​മാ​ണ് അം​ഗീ​ക​രി​ക്കു​ക.

സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് പ്ര​ചാ​ര​ണ​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​മാ​യി ചെ​ല​വാ​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 30,80,000 രൂ​പ​യാ​ണ്. 10,000 രൂ​പ വ​രെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നേ​രി​ട്ട് ന​ട​ത്താം. അ​തി​ന് മു​ക​ളി​ലു​ള്ള​വ ചെ​ക്ക് മു​ഖേ​ന മാ​ത്രം. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ക്ക്​ മാ​ത്ര​മാ​യി സ്ഥാ​നാ​ര്‍ഥി​ക​ളും രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളും പ്ര​ത്യേ​ക ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത് ഈ ​അ​ക്കൗ​ണ്ട് വ​ഴി​യാ​ക​ണം. ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ള്‍, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, പോ​സ്​​റ്റ്​ ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignassembly election 2021election campaign cost
News Summary - Election campaign; The total amount which can spend is 30.8 lakh only
Next Story