നിലയ്ക്കൽ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ കാട്ടാന വിളയാട്ടം
text_fieldsചിറ്റാർ: നിലയ്ക്കൽ പള്ളിയറക്കാവ് ദേവീക്ഷേത്രവളപ്പിൽ കാട്ടാനയുടെ വിളയാട്ടം. ആനയെ കണ്ടതോടെ ക്ഷേത്രജീവനക്കാർ ഭയന്നു.
രണ്ടുതവണ കാട്ടാന ശ്രീകോവിലിലെ മതിലിനുള്ളിൽ കടന്ന് പരിഭ്രാന്തി പരത്തി. ശ്രീകോവിൽ മതിൽക്കെട്ടിനകത്ത് കടന്ന് ക്ഷേത്രപ്പറമ്പിലെ വാഴകൾ പിഴുതുമറിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം ക്ഷേത്രത്തിനുള്ളിൽ മേൽശാന്തി പൂജാകർമങ്ങൾ നടത്തുകയായിരുന്നു.
ക്ഷേത്രത്തിെൻറ ചുറ്റമ്പലത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ ബഹളംെവച്ചതോടെ പിഴുതെടുത്ത വാഴയുമായി ആന പുറത്തേക്കോടി. ഇതിനിടെ, ക്ഷേത്ര ജീവനക്കാർ ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് സമീപസ്ഥലത്തുനിന്ന് മറ്റ് ആളുകൾകൂടി എത്തി ബഹളംെവച്ചതോടെ ക്ഷേത്രത്തിന് പുറത്തുകടന്ന് റബർ തോട്ടത്തിലൂടെ ഓടി സമീപത്തെ ശബരിമല വനത്തിനുള്ളിലേക്ക് പോയി.
പിന്നീട് രാത്രി ഏഴിന് അപ്രതീക്ഷിതമായി വീണ്ടും കാട്ടാന ക്ഷേത്രവളപ്പിനുള്ളിൽ കടന്നത് ദേവസ്വം ജീവനക്കാരെ ഭയവിഹ്വലരാക്കി. ഈ സമയം അവിടെ അധികം ആളുണ്ടായിരുന്നില്ല. പിന്നീടിവർ ഏറെ സമയം ബഹളംെവച്ചതോടെയാണ് ആന ക്ഷേത്രപരിസരത്തുനിന്നിറങ്ങി വനത്തിനുള്ളിലേക്ക് പോയത്.
ഏതാനും ദിവസമായി ഈ കാട്ടാന ക്ഷേത്രപരിസരത്ത് എത്തുന്നുണ്ടായിരുന്നെന്ന് ക്ഷേത്ര ജീവനക്കാർ പറഞ്ഞു. ആളുകളുടെ സാന്നിധ്യം കാണുന്നതോടെ പതിയെ വനത്തിനുള്ളിലേക്ക് കയറുകയാണ് പതിവ്. എന്നാൽ, കണക്കുകൂട്ടലുകൾ തെറ്റിച്ച് ശാന്തിക്കാരുൾപ്പെടെ ക്ഷേത്രത്തിനകത്ത് ആളുണ്ടായിരുന്നപ്പോൾ ആന ക്ഷേത്രവളപ്പിനുള്ളിൽ കടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.