ഇന്ന് ലോക ഗജദിനം; ആന ആൽബവുമായി അധ്യാപകൻ
text_fieldsപത്തനംതിട്ട: ലോക ഗജദിനത്തിൽ ആന ആൽബവുമായി ഒരു അധ്യാപകൻ. ദിനപത്രങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ വന്നിട്ടുള്ള ആന വാർത്തകളുടെയും ചിത്രങ്ങളുടെയും വലിയൊരു ശേഖരം സ്വന്തമായുള്ള അധ്യാപകനായ എം.എം. ജോസഫ് മേക്കൊഴൂർ ആണ് ഇവയെല്ലാം ചേർത്ത് ആൽബങ്ങൾ തയാറാക്കിയിരിക്കുന്നത്.
പത്തനംതിട്ട തൈക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണിേപ്പാൾ ജോസഫ്. 40 വർഷത്തെ അയ്യായിരത്തിലധികം ചിത്രങ്ങൾ 35 ആൽബങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങളും കാണാനും പഠിക്കാനും ഒരു പ്രത്യേക രീതിയിലാണ് ആൽബങ്ങൾ നിർമിച്ചിരിക്കുന്നത്. ചാർട്ട് പേപ്പറുകൾ മടക്കിയുണ്ടാക്കിയ ആൽബങ്ങൾ അനായാസേന നിവർത്തിയിടാൻ പാകത്തിലുള്ളതാണ്. ഓരോ ഗജവാർത്തകളും ഏതു ദിനത്തിലെ വാർത്തയാണെന്ന് എഴുതി സൂക്ഷിച്ചിരിക്കുന്നത് പിന്നീടുള്ള റഫറൻസിന് സഹായിക്കും.
അധ്യാപക ജീവിതത്തിെൻറ പ്രാരംഭകാലം ചെലവിട്ട നിലമ്പൂരുമായുള്ള ബന്ധത്തിൽനിന്നാണ് ഈയൊരു ഹോബിയുടെ തുടക്കം. നിലമ്പൂർ കാടുകൾ ആനകൾക്ക് പ്രശസ്തമാണ്. അതിനാൽ ആന വാർത്തകളും ധാരാളമായി കിട്ടുമായിരുന്നു. ദിനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി 'ദിനവിജ്ഞാനകോശം' എന്ന റഫറൻസ് പുസ്തകവും രചിച്ചിട്ടുണ്ട്. ഇനിയും ആന വാർത്തകൾ ഉൾെപ്പടുത്തി ഗജവിജ്ഞാനകോശം രചിക്കാനുള്ള തയാറെടുപ്പിലുമാണ്. തപാൽ സ്റ്റാമ്പുശേഖരണവും അദ്ദേഹത്തിെൻറ ഹോബിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.