തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്‍കോര്‍
text_fieldsപത്തനംതിട്ട: നാമനിർദേശ പത്രിക നല്കുന്നതു മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള പ്രക്രിയകൾ ഏകോപിപ്പിച്ച് എന്‍കോര്‍ സോഫ്റ്റ് വെയര്‍. സ്ഥാനാര്‍ഥിയുടെ നാമനിർദേശങ്ങള്‍, സത്യവാങ്മൂലങ്ങള്‍, വോട്ടര്‍മാരുടെ എണ്ണം, വോട്ടെണ്ണല്‍, ഫലങ്ങള്‍, ഡേറ്റ മാനേജ്മെന്റ് എന്നിവ നിരീക്ഷിക്കുന്നതിനും തുടര്‍നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കും.
രാഷ്ട്രീയ റാലികള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍ എന്നിവക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും എന്‍കോറിലൂടെ ലഭ്യമാകും.
എന്‍കോര്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ച സുവിധ പോര്‍ട്ടല്‍ മുഖേനയും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നാമനിർദേശ പത്രികയുടെ വിശദാംശങ്ങള്‍, വോട്ട് എണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ അറിയാനാകും.
2019: ട്രാന്‍സ്ജെന്‍ഡേഴ്സ് നൂറു ശതമാനം വോട്ട് ചെയ്തത് പത്തനംതിട്ടയില്‍
പത്തനംതിട്ട: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗം നൂറുശതമാനവും വോട്ട് ചെയ്ത സംസ്ഥാനത്തെ രണ്ട് മണ്ഡലത്തില്‍ ഒന്ന് പത്തനംതിട്ട. സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നൂറുശതമാനം പേരെയും വോട്ട് ചെയ്യിപ്പിക്കാന്‍ കഴിഞ്ഞ ജില്ലകളില്‍ ഒന്നായും ഇതോടെ പത്തനംതിട്ട മാറി. ഒരു വോട്ടര്‍ മാത്രം ഉണ്ടായിരുന്ന മാവേലിക്കരയാണ് മറ്റൊരു മണ്ഡലം.
ആകെ മൂന്ന് വോട്ടായിരുന്നു ഈ വിഭാഗത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി, ആറന്മുള, അടൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളില്‍നിന്ന് ഓരോരുത്തര് വീതമാണ് ഉണ്ടായിരുന്നത്. ഇത്തവണ ലോക്സഭ മണ്ഡലത്തില്‍ ആകെ ഏഴുപേരാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇക്കുറിയും ഈ വിഭാഗത്തിന്റെ നൂറുശതമാനം വോട്ടിങ് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സ്വീപ്.
സ്ഥാനാര്‍ഥികളെ അറിയാം, നോ യുവര്‍ കാന്ഡിഡേറ്റിലൂടെ
പത്തനംതിട്ട: സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കി തെരഞ്ഞെടുപ്പ് കമീഷന്. നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി) എന്ന ആപ്പാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
സ്ഥാനാര്‍ഥികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കെ.വൈ.സി ആപ്പിലൂടെ അറിയാന്‍ സാധിക്കും. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളും നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം.
ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷന് നടന്നു
പത്തനംതിട്ട: പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷന് കലക്ടറേറ്റില്‍ നടന്നു. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിങ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാണ്. ഇവര്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയര് മുഖേന പോസ്റ്റിങ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉടന്‍ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാം
പത്തനംതിട്ട: പോളിങ് ഓഫിസര്‍മാര്‍ (രണ്ടും മൂന്നും) ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ രാവിലെ അവര്‍ ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന സ്ഥാപനങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിങ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന് ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം.
ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പോസ്റ്റിങ് ഓര്‍ഡറിനൊപ്പം അയച്ചിട്ടുണ്ട്. തിരുവല്ല-തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്, റാന്നി-സെന്റ് തോമസ് കോളജ് റാന്നി, ആറന്മുള-കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, കോന്നി-എസ് എന്‍ പബ്ലിക് സ്കൂള്‍ കോന്നി (ഏപ്രില്‍ മൂന്നിനും നാലിനും), അടൂര്‍-അടൂര്‍ ബോയ്സ് ഹൈസ്കൂള്‍ എന്നിങ്ങനെയാണ് അപേക്ഷ നല്‍കേണ്ട കേന്ദ്രങ്ങൾ.
സത്യവാങ്മൂലം ആര്‍ക്കും പരിശോധിക്കാം
പത്തനംതിട്ട: സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലവും മറ്റ് അനുബന്ധവിവരങ്ങളും ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാണെന്ന് കലക്ടറും വരണാധികാരിയുമായ എസ്. പ്രേം കൃഷ്ണന് പറഞ്ഞു.
അഫിഡവിറ്റ് പോര്‍ട്ടല്‍ മുഖേനയാണ് പൊതുജനങ്ങള്‍ക്കായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നാമനിർദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം ഇലക്ഷന് കമീഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ ഡേറ്റ അപ്ലോഡ് ചെയ്യും. ഇതോടെ ഫോട്ടോയും സത്യവാങ്മൂലവും അടങ്ങിയ സമ്പൂര്‍ണ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ പോര്‍ട്ടലില്‍ ദൃശ്യമാകും. ജനങ്ങള്‍ക്ക് https://affidavit.eci.gov.in/ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.
വോട്ട് ചെയ്യാന്‍ അവസരം 25 വരെ അപേക്ഷിച്ചവര്‍ക്ക്
പത്തനംതിട്ട: വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളത് മാര്‍ച്ച് 25വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ക്കാണെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു. ഈ അപേക്ഷകളില്‍ ഉദ്യോഗസ്ഥതല പരിശോധന നടത്തി അര്‍ഹരായവരെ ഉള്‍പെടുത്തി ഏപ്രില്‍ നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
പുതുതായി പേര് ചേര്‍ത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ നാലുവരെ അപേക്ഷിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുമെന്ന തെറ്റായ സന്ദേശം വാട്സ്ആപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അറിയിപ്പ് നല്‍കുന്നതെന്ന് കലക്ടര്‍ അറിയിച്ചു.
സ്കൂളുകളിലെ യോഗങ്ങള്‍ക്കും നിബന്ധനകള്‍ പാലിക്കണം
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികള്‍ സ്കൂള്‍ ഗ്രൗണ്ടുകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വരണാധികാരിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
സ്കൂള്‍-കോളജുകളിലെ അക്കാദമിക് കലണ്ടർ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുത്. സബ്ഡിവിഷനല്‍ ഓഫിസര്‍, സ്കൂള്‍ മാനേജ്മെന്റ് എന്നിവരില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ആദ്യമെത്തുന്ന അപേക്ഷകര്‍ക്ക് ആദ്യം എന്ന മാനദണ്ഡമനുസരിച്ച് അനുമതി നല്‍കാം.
സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഉപയോഗശേഷം കേടുപാടുകൂടാതെ ഗ്രൗണ്ട് തിരികെ കൈമാറണം. അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക അതത് രാഷ്ട്രീയകക്ഷികള്‍ നല്‍കണം. നിര്‍ദേശങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വരണാധികാരി മുന്നറിയിപ്പ് നല്കി.
നീക്കം ചെയ്ത സ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ പതിക്കരുത്
പത്തനംതിട്ട: പോസ്റ്ററുകള്‍/ പരസ്യം/ ചുമരെഴുത്ത് എന്നിവ നീക്കം ചെയ്ത സ്ഥാനത്ത് വീണ്ടും പതിക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ.
ഒരു സ്ഥാനാര്‍ഥി നാമനിർദേശ പത്രിക സമര്‍പ്പിച്ച തീയതി മുതല്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് വിവിറ്റി, എഫ്.എസ്, എസ്എസ്റ്റി, എ.ഡി.എസ് തുടങ്ങിയ സംഘങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ പൊതു ഇടങ്ങളില്‍ പതിക്കുന്ന/എഴുതുന്ന/ചുമരെഴുത്തുകള്‍ /തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എന്നിവ നീക്കം ചെയ്യും. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
രാഷ്ട്രീയ കക്ഷികള്‍ വിദ്യാലയ ഗ്രൗണ്ടുകളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകണം. സ്കൂള്‍ കോളജുകളിലെ അക്കാദമിക്ക് കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലും തടസ്സമാകരുത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷനില്നിന്നും, വിദ്യാലയങ്ങളുടെ മാനേജ്മെന്റില്‍നിന്നും അനുമതി വാങ്ങണം. ആദ്യമെത്തുന്ന അപേക്ഷകര്‍ എന്ന മാനദണ്ഡം അനുസരിച്ച് അനുമതി നല്‍കാം.
സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കാന് പാടില്ല. ഉപയോഗശേഷം കേടുപാടുകള്‍ കൂടാതെയാണ് ഗ്രൗണ്ട് തിരികെ കൈമാറേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക അതത് രാഷ്ട്രീയ കക്ഷികള്‍ ഒടുക്കണം.
നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.