Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎന്റെ കേരളം പ്രദര്‍ശന...

എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ ജില്ല സ്റ്റേഡിയത്തില്‍

text_fields
bookmark_border
എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ ജില്ല സ്റ്റേഡിയത്തില്‍
cancel

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള മേ​യ് 12 മു​ത​ല്‍ 18വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​ന് മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​ദ​ര്‍ശ​ന വി​പ​ണ​മേ​ള പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഉ​പ​കാ​ര പ്ര​ദ​മാ​യ രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നോ​ടൊ​പ്പം ജ​ന​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ക്ക​ണം.

ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു. മേ​ള​യു​ടെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ച്ച് ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കി ആ​രം​ഭി​ക്ക​ണ​മെ​ന്ന് മാ​ത്യു ടി.​തോ​മ​സ് എം.​എ​ല്‍.​എ പ​റ​ഞ്ഞു.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, പി.​ആ​ര്‍.​ഡി മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ആ​ര്‍. പ്ര​മോ​ദ് കു​മാ​ര്‍, എ.​ഡി.​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, ഓ​ട്ടോ കാ​സ്റ്റ് ചെ​യ​ര്‍മാ​ന്‍ അ​ല​ക്സ് ക​ണ്ണ​മ​ല, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം സാ​റാ തോ​മ​സ്, കോ​ണ്‍ഗ്ര​സ് എ​സ് ജി​ല്ല സെ​ക്ര​ട്ട​റി ബി. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, എ​ൻ.​സി.​പി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എം. ​മു​ഹ​മ്മ​ദ് സാ​ലി, ജ​ന​താ​ദ​ള്‍ എ​സ് ജി​ല്ല സെ​ക്ര​ട്ട​റി സു​മേ​ഷ് ഐ​ശ്വ​ര്യ, ജ​ന​താ​ദ​ള്‍ എ​സ് ജി​ല്ല ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ ജി​ല്ല പ്ര​സി​ഡ​ന്റ് മ​നോ​ജ് മാ​ധ​വ​ശ്ശേ​രി​ല്‍, കേ​ര​ള കോ​ണ്‍ഗ്ര​സ് ബി ​ജി​ല്ല പ്ര​സി​ഡ​ന്റ് പി.​കെ. ജേ​ക്ക​ബ്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് മു​ള​ക്ക​ല്‍, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി. ​മ​ണി​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മേ​ള​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി മ​ന്ത്രി വീ​ണ ജോ​ര്‍ജ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യ​ന്റ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍സ​ണ്‍ പ്രേം​കു​മാ​ര്‍ ക​ണ്‍വീ​ന​റു​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaente Kerala Exhibition
News Summary - ente Kerala Exhibition and Marketing Fair from May 12 at District Stadium
Next Story