Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ജില്ല...

പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന - വിപണന മേള 12 മുതല്‍

text_fields
bookmark_border
പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന - വിപണന മേള 12 മുതല്‍
cancel

പ​ത്ത​നം​തി​ട്ട: ഇ​ട​തു സ​ര്‍ക്കാ​റി​ന്റെ ര​ണ്ടാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘എ​ന്റെ കേ​ര​ളം’ പ്ര​ദ​ര്‍ശ​ന - വി​പ​ണ​ന മേ​ള മേ​യ്​ 12 മു​ത​ല്‍ 18 വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ വി​വി​ധ വി​ക​സ​ന - ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ല്‍കു​ക, നാ​ട് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക, ക​ലാ​കാ​ര​ന്മാ​ർ​ക്ക്​ കൈ​ത്താ​ങ്ങാ​കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ര്‍ജ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

‘യു​വ​ത​യു​ടെ കേ​ര​ളം’, ‘കേ​ര​ളം ഒ​ന്നാ​മ​ത്’ എ​ന്നി​വ​യാ​ണ് മേ​ള​യു​ടെ തീം. 12​ന് ഉ​ച്ച​ക്ക്​ 2.30ന് ​പ​ത്ത​നം​തി​ട്ട സെ​ന്റ് പീ​റ്റേ​ഴ്സ് ജ​ങ്​​ഷ​നി​ല്‍നി​ന്ന്​ ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ലാ​രൂ​പ​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​ക്ക്​ പൊ​ലി​മ​കൂ​ട്ടും. ദി​വ​സ​വും രാ​വി​ലെ ബോ​ധ​വ​ത്​​ക​ര​ണ സെ​മി​നാ​ർ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ജി​ല്ല​യി​ലെ പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളു​ടെ അ​വ​ത​ര​ണ​വും അ​ര​ങ്ങേ​റും. വൈ​കീ​ട്ട്​ ഏ​ഴി​ന് പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രും സം​ഗീ​ത​ജ്ഞ​രും അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ ന​ട​ക്കും.

കേ​ര​ളം ഒ​ന്നാ​മ​ത് പ്ര​ദ​ര്‍ശ​നം, ടൂ​റി​സം പ​വി​ലി​യ​ന്‍, കി​ഫ്ബി വി​ക​സ​ന പ്ര​ദ​ര്‍ശ​നം, ബി ​ടു ബി ​മീ​റ്റ്, അ​മ്യൂ​സ്മെ​ന്റ് ഏ​രി​യ, ഡോ​ഗ് ഷോ, ​സെ​ല്‍ഫി പോ​യ​ന്റ്, സ്പോ​ര്‍ട്സ് ഏ​രി​യ, ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ര്‍ശ​നം, കാ​ര്‍ഷി​ക- വാ​ണി​ജ്യ​മേ​ള, കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള, ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മേ​ള​യെ ആ​ക​ര്‍ഷ​ക​മാ​ക്കും.

12ന് ​വൈ​കീ​ട്ട്​ നാ​ലി​ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്റോ ആ​ന്റ​ണി എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ്, അ​ഡ്വ. കെ.​യു. ജ​നീ​ഷ്​​കു​മാ​ര്‍, അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

18ന് ​വൈ​കീ​ട്ട്​ നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ക​ല​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, സ്​​പോ​ർ​ട്​​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​​​ങ്കെ​ടു​ത്തു.

മേ​ള​ക്ക്​ ഒ​രു​ങ്ങു​ന്ന​ത് 70,139 ച​തു​ര​ശ്ര​യ​ടി പ​ന്ത​ൽ, 205 സ്റ്റാ​ൾ

‘എ​ന്റെ കേ​ര​ളം’ പ്ര​ദ​ർ​ശ​ന - വി​പ​ണ​ന മേ​ള​ക്ക്​ ഒ​രു​ക്കു​ന്ന​ത് 70,139 ച​തു​ര​ശ്ര​യ​ടി പ​ന്ത​ൽ. ആ​കെ 205 സ്റ്റാ​ളു​ണ്ടാ​കും. ഇ​തി​ൽ 47 സ്റ്റാ​ൾ സ​ര്‍ക്കാ​ർ വി​ഭാ​ഗ​ത്തി​ലും 39 എ​ണ്ണം യൂ​ത്ത് സെ​ഗ്മെ​ന്റി​ലും 119 എ​ണ്ണം ക​മേ​ഴ്സ്യ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​യി​രി​ക്കും.ശീ​തീ​ക​രി​ച്ച തീം- ​ക​മേ​ഴ്സ്യ​ൽ സ്റ്റാ​ളു​ക​ള്‍, ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യം, ഫു​ഡ് കോ​ര്‍ട്ട് എ​ന്നി​വ മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​കും.

കി​ഫ്ബി​യാ​ണ് മേ​ള ന​ട​ത്താ​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. സ്റ്റീ​ഫ​ൻ ദേ​വ​സി ആ​ന്‍ഡ് സോ​ളി​ഡ് ബാ​ന്‍ഡി​ന്‍റെ ഉ​പ​ക​ര​ണ സം​ഗീ​ത​മേ​ള, പി​ന്ന​ണി​ഗാ​യ​ക​രാ​യ മ​ഞ്ജ​രി, പ​ന്ത​ളം ബാ​ല​ൻ, ദേ​വാ​ന​ന്ദ്, അ​പ​ര്‍ണ രാ​ജീ​വ്, താ​മ​ര​ശ്ശേ​രി ചു​രം മ്യൂ​സി​ക് ബാ​ന്‍ഡ്​ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള, പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ സം​ഗീ​ത​പ​രി​പാ​ടി, പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്റെ വ​ഞ്ചി​പ്പാ​ട്ട്, ജി​ല്ല ക​ഥ​ക​ളി ക്ല​ബി​ന്റെ ക​ഥ​ക​ളി എ​ന്നി​വ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaEnte Keralam ExhibitionPathanamthitta District Stadium
News Summary - 'Ente Keralam' Exhibition - Marketing Fair at Pathanamthitta District Stadium from 12
Next Story