ഗ്രീൻഫീൽഡ് ഹൈവേക്ക് പാരിസ്ഥിതിക അനുമതി; പരമാവധി ജനവാസ മേഖല ഒഴിവാക്കും
text_fieldsകോന്നി: എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലിവരെ നിർമിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ ജില്ലയിൽ കടന്നുപോകുക പരാമവധി ജനവാസമേഖല ഒഴിവാക്കിയാകും.കോന്നി നഗരത്തെയും നിർമാണം ബാധിക്കില്ല. വയലുകളിലൂടെയും റബർതോട്ടങ്ങളിൽ കൂടിയുമായിരിക്കും റോഡ് കടന്നുപോവുക. സംസ്ഥാന സർക്കാറാണ് പാതക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത്. പ്ലാച്ചേരി, പൊന്തൻപുഴ ഭാഗത്ത് വനഭൂമിയുടെ സർവേയും ആരംഭിച്ചിട്ടുണ്ട്.
പാത വാഴക്കുളത്ത് നിർദിഷ്ട കൊച്ചി-തേനി ഗ്രീൻ ഫീൽഡ് പാതയുമായി കൂട്ടിമുട്ടുകയും ചെയ്യും. അലൈൻമെന്റ് കേന്ദ്രം നേരത്തേ അംഗീകരിച്ചിരുന്നു. തുടർന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) കോട്ടയം ആസ്ഥാനമായി പ്രോജക്ട് ഡയറക്ടറെ നിയമിച്ചു.
പരിസ്ഥിതി അനുമതി ലഭിച്ചതിനാൽ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് എൻ.എച്ച്.എ.ഐ തിരുവനന്തപുരം പുളിമാത്തുനിന്ന് ആരംഭിച്ച് അങ്കമാലിയിൽ എത്തുന്ന പാത 257 കിലോമീറ്ററാണ്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഭൂമി ഏറ്റെടുക്കുവാൻ നടപടി ആരംഭിച്ചു. അടുത്തവർഷം ആദ്യം നിർമാണം ആരംഭിക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.