കാട്ടൂര്‍ കരയില്‍ ആവേശത്തിരയിളക്കം; പുത്തന്‍ പള്ളിയോടം ഇന്ന് നീരണിയും
text_fieldsകോഴഞ്ചേരി: കാട്ടൂര്‍ കരയില്‍ പുത്തന്‍ പള്ളിയോടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 10നും 11.30നും മധ്യേ പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ നീരണിയല്‍ ചടങ്ങ് നിര്‍വഹിക്കും. രാവിലെ ഒമ്പതിന് ചേരുന്ന പൊതുസമ്മേളനം പ്രമോദ് നാരായണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് രാജന് മൂലേവീട്ടില്‍ ശില്‍പ്പികളെ ആദരിക്കും.
718ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലെ പള്ളിയോടം ശില്പി അയിരൂര്‍ സന്തോഷ് ആചാരിയാണ് നിര്‍മിച്ചത്. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍നിന്നും എത്തിച്ച നാല് ആഞ്ഞിലിത്തടികള്‍ നിര്‍മാണത്തിന് വേണ്ടിവന്നു. നീരണിഞ്ഞശേഷം ആറന്മുളയ്ക്ക് പള്ളിയോടം പുറപ്പെടും. സമീപകരകളിലെ പള്ളിയോടങ്ങള്‍ അകമ്പടി സേവിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.