ആവേശമായി ഭിന്നശേഷി കുട്ടികളുടെ ഫുട്ബാള്‍ മേള
text_fieldsപത്തനംതിട്ട: ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്രശിക്ഷാ കേരളം പത്തനംതിട്ട നടത്തിവരുന്ന ഉള്‍ച്ചേരല്‍ കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരം കുട്ടികള്‍ക്ക് ആവേശമായി.
റെഡ്മെഡോ ടര്‍ഫില്‍ അരങ്ങേറിയ 14 വയസ്സിന് മുകളിലുള്ള വിഭാഗത്തിന്റെ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് കോഴഞ്ചേരി ബി.ആര്.സി യെ പരാജയപ്പെടുത്തി അടൂര്‍ ബി. ആര്. സി വിജയികളായി. മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളില്‍ ജില്ലയിലെ പതിനൊന്ന് ബി.ആര്.സികളില്‍ നിന്നായി 86 കുട്ടികള്‍ പങ്കെടുത്തു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു എന്നിവര്‍ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
ആണ്‍കുട്ടികളുടെ 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ കോഴഞ്ചേരി ബി.ആര്.സിയിലെ ദേവനാരായണന്, 14 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ തിരുവല്ല ബി.ആര്.സിയിലെ ആല്ബിന് തോമസ് എന്നിവരും പൊതുവിഭാഗത്തില്‍ 14 വയസ്സിന് താഴെയുള്ളവരില്‍ അടൂര്‍ ബി.ആര്.സിയിലെ അമല്‍, 14 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ റാന്നി ബി.ആര്.സിയിലെ അല്‍താഫ് എന്നിവരും മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. 14 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴഞ്ചേരി ബി.ആര്.സിയിലെ ചൈതന്യ രാജേഷ്, അടൂര്‍ ബി.ആര്.സിയിലെ നന്മ ഷാജി എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.