തീരമിടിച്ചിൽ രൂക്ഷം; ഭൂമി നഷ്ടപ്പെട്ട് കുടുംബങ്ങൾ ഓരോ പ്രളയത്തിലും വൻ തോതിൽ തീരം ഇല്ലാതാകുന്നു
text_fieldsപത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ തീരമിടിച്ചിൽ ഭീഷണിയിൽ നിരവധി കുടുംബങ്ങൾ. പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളോട് േചർന്ന നിരവധി പേരുെട ഭൂമി തീരമിടിഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ഓരോ പ്രളയത്തിലും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. പലരും തീരത്തോട് ചേർന്ന് വീടുകളും നിർമിച്ചിട്ടുണ്ട്.
ഇവയെല്ലാം അപകട ഭീഷണി നേരിടുന്നു. പലരുടെയും ഭൂമിയിൽ ഉണ്ടായിരുന്ന വലിയ വ്യക്ഷങ്ങൾ ഉൾപ്പെടെ നദിയിലേക്ക് നിലംപതിക്കുകയാണ്. പത്തനംതിട്ട കല്ലറക്കടവ് കാവുംപാട്ട് ഭാഗത്ത് അഞ്ചോളം കുടുംബങ്ങളുടെ വീടുകൾ ഏത് നിമിഷവും നദിയിൽ തകരാം. ഓരോ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും തീരം ഇടിഞ്ഞ് വീടുകളുടെ അടുത്തെത്തുകയാണ്. ഇപ്പോഴും വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ വീടുകളുടെ ഒരു മീറ്റർ വരെ തീരം ഇടിഞ്ഞു. കാവുംപാട്ടു വീട്ടിൽ മുരളി , ഉഷ , സെൽവരാജ് എന്നിവരുടെ വീടുകൾ കനത്ത ഭീഷണിയിലാണ്. മുളകളും കണ്ടൽകാടുകളും ഉള്ളതിനാൽ മണ്ണ് വളരെയധികം ഒലിച്ചു പോകാത്തതാണ് ഇപ്പോൾ ഏക ആശ്വാസം. വലഞ്ചുഴി, കൊടുന്തറ, വാഴമുട്ടം, വള്ളിക്കോട് തുടങ്ങി മിക്ക പ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്.
സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിവർ മാനേജ്മെൻറ് ഫണ്ടുപയോഗിച്ചു നഗരസഭ പ്രദേശത്തെ തീരങ്ങൾ കോൺക്രീറ്റ് ചെയ്ത് കെട്ടുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ അംഗങ്ങളായ അഡ്വ. എ. സുരേഷ് കുമാർ, ഷീന രാജേഷ് എന്നിവർ റവന്യൂ - ധനകാര്യ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. പമ്പാ നദിയുടെ കരയിൽ നൂറുകണക്കിന് കുടുംബങ്ങളുടെ ഭൂമിയാണ് തീരമിടിഞ്ഞ് നഷ്ടപ്പെടുന്നത്. തീര സംരക്ഷണത്തിനായി മുളകൾ െവച്ചു പിടിപ്പിക്കുന്നുണ്ടെങ്കിലും വൻ വെള്ളപ്പാച്ചിലിൽ മൂടോടെ പിഴുത് തീരവും ഇടിയുകയാണ്. മണിമല, കക്കാട്, കല്ലാർ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും ഇതേ ദുരിതം നേരിടുന്നു. രൂക്ഷമായ തീരമിടിച്ചിൽ ഉള്ളിടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ ഇറിഗേഷൻ അടക്കം ബന്ധെപ്പട്ട വകുപ്പുകൾ തയാറാകണമെന്ന ആവശ്യം ശക്തമാണ്. മണിമലയാർ കരകവിഞ്ഞ് വഴിമാറി ഒഴുകിയതോടെ നിരവധി പേരുടെ ഭൂമി നഷ്ടമായി. കോമളം പാലത്തിനടുത്ത് ഏക്കർ കണക്കിന് ഭൂമിയാണ് ഒലിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.