കലക്ടറെയും ജില്ല പൊലീസ് മേധാവിയെയും ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ജീവകാരുണ്യ പ്രവർത്തകനെതിരെ കേസ്
text_fieldsപത്തനംതിട്ട: കലക്ടർ പി.ബി. നൂഹിനെയും ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിനെയും അപമാനിച്ച് ജീവകാരുണ്യ പ്രവർത്തകനായ കെന്നഡി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അന്വേഷിക്കാൻ ചെന്ന പൊലീസിനെ അസഭ്യം പറഞ്ഞതിന് കെന്നഡി ചാക്കോക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോവിഡ് മാനദണ്ഡം ഉള്ളതിനാൽ കസ്റ്റഡിയിൽ എടുത്തിട്ടില്ല.
പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തി, മദ്യപിച്ച് അസഭ്യം പറഞ്ഞു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ പി.പി. മത്തായി മരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കലക്ടർക്കും പൊലീസ് മേധാവിക്കുമെതിരെ പോസ്റ്റിട്ടത്.
ഇക്കാര്യം അന്വേഷിക്കാൻ പത്തനംതിട്ട നഗരത്തിലെ വീട്ടിലെത്തിയ സ്റ്റേഷൻ ഹൗസ് ഒാഫിസർ ന്യൂമാനും സംഘത്തിനും നേരെയാണ് അസഭ്യം പറഞ്ഞത്.
കലക്ടർക്കെതിരെ നടത്തിയ പരാമർശത്തിൽ കലക്ടർ പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.