ജനജീവിതം, ദുരിതമയം; മാലിന്യം നിറഞ്ഞ് വയലുകളും തോടുകളും
text_fieldsപന്തളം: വേനൽച്ചൂടിൽ വയലുകളും ഇടത്തോടുകളിലും വെള്ളം വറ്റിയതോടെ മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധം മൂലം ജനജീവിതം ദുരിതമാകുന്നു. വേനൽച്ചൂടിൽ വെള്ളം കുറഞ്ഞതോടെ തോടുകളിൽ ഒഴുക്ക് പൂർണമായും നിലച്ചതോടെയാണ് മാലിന്യത്തിന്റെയും ചെളിയുടെയും ദുർഗന്ധം വ്യാപിക്കുന്നത്. ദുർഗന്ധവും കൊതുകിന്റെ ശല്യവും തോടു പുറമ്പോക്കിൽ താമസിക്കുന്നവർ മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറേണ്ടി വരുന്നു സ്ഥിതിയാണ്.
കടക്കാട് മാവിപ്പാറ തോടിലും മുട്ടാർ സാംസ്കാരിക നിലയത്തിന് സമീപത്തെ തോടിലും സമീപം താമസിക്കുന്നവർ ഏറെ ദുരിതത്തിലാണ്. ചെളിയും മാലിന്യവും കൂടുതലായി നിറഞ്ഞു. തോട്ടിൽ മാലിന്യം നിറഞ്ഞതോടെ ഒഴുക്കു പൂർണമായും നിലച്ചു. തോട് കരയിൽ താമസിക്കുന്ന വീട്ടുകാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. രാത്രി ശുചിമുറിമാലിന്യം തള്ളുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പ്രദേശവാസികൾക്ക് എതിർക്കാൻ കഴിയുന്നില്ലെന്നും പൊലീസ് രാത്രി സമയങ്ങളിൽ പരിശോധന ശക്തമാക്കിയാൽ ശുചിമുറി മാലിന്യം തള്ളുന്നവരെ പിടികൂടാൻ കഴിയുമെന്നാണ് സമീപവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.