ജില്ല അഗ്നിശമന സേനക്ക് പുതിയ പരിശീലന ഹാൾ; 25 ലക്ഷത്തിെൻറ ഭരണാനുമതി
text_fieldsപത്തനംതിട്ട: ജില്ല അഗ്നിശമന സേനാ വിഭാഗത്തിന് പുതിയ ട്രെയിനിങ് ഹാള്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ രൂപംനല്കിയ സിവില്‍ ഡിഫന്‍സ് സേനാ അംഗങ്ങള്‍ക്കുള്ള പരിശീലനം, അഗ്നിശമന സേനാ ജീവനക്കാരുടെ പരിശീലനം അടക്കമുള്ള പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിന് എല്ലാ സജ്ജീകരണത്തോടെയാണ് പുതിയ ട്രെയിനിങ് ഹാള്‍ നിർമിക്കുക. ഫയര്സ്റ്റേഷൻ ഗാരേജിന് മുകളിലാണ് നിർമിക്കുന്ന ഹാളിെൻറ ചുതതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. ഗാരേജിന് മുകളിലായി വൈദ്യുതീകരണം, ഇൻറീരിയര്‍ ഡെക്കറേഷന്, േഫ്ലാറിങ്, ഡൈനിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
ജില്ല ആസ്ഥാന നിലയം എന്നനിലയില്‍ പത്തനംതിട്ട ഫയര്‍സ്റ്റേഷനിൽ അഗ്നിരക്ഷാ വകുപ്പിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നിരവധി പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. പത്തനംതിട്ട ഫയര്‍സ്റ്റേഷനില്‍ നടന്ന സിവില്‍ ഡിഫന്‍സ് പരിശീലന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വീണാ ജോര്‍ജ് എം.എൽ.എയോട് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സ്ഥലപരിമിതികള്‍ സംബന്ധിച്ച വിവരം സ്റ്റേഷൻ ഓഫിസര്‍ വിനോദ്കുമാര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് കെട്ടിട്ട വിഭാഗവുമായി ബന്ധപ്പെട്ടാണ് ട്രെയിനിങ് ഹാള്‍ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.