ആറന്മുളയില് എത്തിച്ചത് അഞ്ച് വള്ളം
text_fieldsപത്തനംതിട്ട: വെള്ളപ്പൊക്ക രക്ഷാദൗത്യത്തിന് സജ്ജരായി കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശ്ശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളംവീതം റാന്നി ഇട്ടിയപ്പാറയിലേക്കും ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. കലക്ടര്‍ പി.ബി. നൂഹ് അഭ്യര്ഥിച്ചതുപ്രകാരമാണ് മത്സ്യത്തൊഴിലാളികള്‍ എത്തിയത്.
2018ലെ മഹാപ്രളയത്തിെൻറ ഓര്‍മകള്‍ പേറുന്ന ആറന്മുളക്കാര്ക്ക് കൊല്ലത്തുനിന്നെത്തിയ മത്സ്യത്തൊഴിലാളികൾ ആശ്വാസമായി. കൊല്ലത്തുനിന്ന് എത്തിച്ച 10 വള്ളത്തില്‍ അെഞ്ചണ്ണം ആറന്മുളയിലാണ് വിന്യസിച്ചത്.
മഹാപ്രളയത്തില്‍ രണ്ട് എന്‍ജിനുള്ള വള്ളങ്ങള്‍ എത്തിച്ചശേഷം മാത്രമാണ് ആറിന് അക്കരെയുള്ളവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഈ സാഹചര്യം മറികടക്കാൻ വെള്ളപ്പൊക്കം ഉണ്ടാകുന്നപക്ഷം ആറ്റില്ക്കൂടിതന്നെ ആറന്മുള, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലും കോയിപ്രം, തോട്ടപ്പുഴശ്ശേരി, ഇരവിപേരൂര്‍, പഞ്ചായത്തുകളിലും ഒരുപോലെ എത്തി രക്ഷാപ്രവര്‍ത്തനം നടത്താനാണ് പമ്പാതീരത്തുതന്നെ വള്ളങ്ങള്‍ സജ്ജമാക്കിയത്.
കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക കാലത്തും രക്ഷാപ്രവര്‍ത്തനത്തിന് വന്നവർതന്നെയാണ് ഇക്കുറിയും എത്തിയിരിക്കുന്നത്.
മഹാപ്രളയത്തിൽ ഉയര്‍ന്ന പ്രദേശമായ കോഴിപ്പാലത്തിലൂടെ വള്ളങ്ങളിലെത്തി ഇടയാറന്മുള, മാലക്കര ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഈ പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഇത്തവണ ആറ്റില്ക്കൂടിതന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.