പത്തനംതിട്ടയിൽ എഫ്.എം റേഡിയോ സ്റ്റേഷൻ വരുന്നു
text_fieldsപത്തനംതിട്ട: പുതിയ എഫ്.എം റേഡിയോ സ്റ്റേഷൻ നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി. മേയ് ആദ്യവാരം ആരംഭിക്കുവാൻ കഴിയും.
കഴിഞ്ഞ 2021 ഒക്ടോബറിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും നിർത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു. തുടർന്ന് പുതിയ എഫ്.എം സ്റ്റേഷൻ പത്തനംതിട്ടയിൽ അനുവദിക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനുമേൽ നടത്തിയ സമ്മർദം കൊണ്ടാണ് ലഭിച്ചതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
കെട്ടിട പുനരുദ്ധാരണം പൂർത്തിയായി, എഫ്.എം ഫ്രീക്വൻസി അനുവദിച്ചു. ഇലക്ട്രിക്കൽ ജോലി പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ ലഭിച്ചു. ആറോളം ജീവനക്കാരെ നിലനിർത്തി മേയിൽ പുതിയ എഫ്.എം സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.