കാലിത്തീറ്റവില ക്രമീകരിക്കും -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsവെച്ചൂച്ചിറ: കാലിത്തീറ്റവില ക്രമീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെച്ചൂച്ചിറ എ.ടി.എം ഹാളില്‍ നടന്ന ക്ഷീരസംഗമം നിറവ് 2023ന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശുക്കള്‍ക്കു ശാസ്ത്രീയതീറ്റ നല്കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. കാലിത്തീറ്റവില കുറക്കുന്നതിനായി പുല്‍കൃഷി വ്യാപകമാക്കണം.
പാലുൽപാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പാലിന്റെ ഉൽപാദനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് സംഘങ്ങളിലെ അംഗങ്ങളുടെ സഹകരണത്തോടെ കറവസമയം ഏകീകരിക്കും. കന്നുകാലികളിലെ വന്ധ്യത ചികിത്സക്ക് സംസ്ഥാനത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പില്‍ സമൂല മാറ്റങ്ങളാണ് രണ്ടരവര്‍ഷത്തില്‍ ഉണ്ടായതെന്ന് അധ്യക്ഷത വഹിച്ച് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ബീന പ്രഭ, ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.