ഭക്ഷണമില്ലാതെ വലഞ്ഞ ആദിവാസി കുടുംബത്തിന് റേഷൻ വീട്ടിലെത്തിച്ചു
text_fieldsപത്തനംതിട്ട: ജില്ലയിലെ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങൾ ആഹാരത്തിന് ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനിലിന്റെ അടിയന്തര ഇടപെടലിൽ ഭക്ഷ്യധാന്യങ്ങള്‍ ഇവരുടെ വീട്ടിലെത്തിച്ചുനൽകി.
തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുകയായിരുന്നു. ഇക്കാര്യമറിഞ്ഞ മന്ത്രി ജില്ല സപ്ലൈ ഓഫിസറോട് സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫിസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ഇവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നറിഞ്ഞു. ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യമാണ് കുടുംബത്തിന് ഭക്ഷ്യധാന്യത്തിന്റെ അപര്യാപ്തത നേരിടുന്നതിന് ഇടയാക്കിയത്. ഇതേ തുടര്‍ന്നാണ് മന്ത്രി നേരിട്ട് ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.