അപ്പർ കുട്ടനാടൻ മേഖലയിൽ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ
text_fieldsജനുവരി 24 മുതൽ 30 വരെ വിതരണം ചെയ്ത കാലിത്തീറ്റയാണ് വില്ലനായത്
തിരുവല്ല: സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ അപ്പർ കുട്ടനാടൻ മേഖലയിലെ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ. ജനുവരി 24 മുതൽ 30 വരെ വിതരണം ചെയ്ത കാലിത്തീറ്റ നൽകിയ കന്നുകാലികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
കാലിത്തീറ്റ കഴിച്ച പ്രദേശത്തെ നൂറുകണക്കിന് കന്നുകാലികൾക്ക് വയറിളക്കം പിടിപെട്ടു. കന്നുകൾ രോഗബാധിതരായതോടെ പാലിെൻറ അളവ് ഗണ്യമായി കുറഞ്ഞു.
പ്രതിദിനം പത്തു ലിറ്റർ പാൽ വരെ ലഭിച്ചിരുന്നിടത്ത് രണ്ടുലിറ്റർ പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് ക്ഷീരകർഷകർ പറയുന്നു. ഈ കാലത്ത് തീറ്റ കഴിച്ച കന്നുകളിൽ ഭൂരിഭാഗവും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. രോഗബാധക്ക് മുമ്പ് ആഴ്ചയിൽ 2500 ലിറ്റർ പാൽ വരെ പെരിങ്ങര പഞ്ചായത്തിലെ സൊസൈറ്റിക്ക് ലഭിച്ചിരുന്നിടത്ത് 1200 ലിറ്റർ ആയി കുറഞ്ഞതായി ക്ഷീര കർഷകർ പറയുന്നു. ഇത് തങ്ങളെ വലിയ കടബാധ്യതയിലേക്ക് തള്ളിവിടുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിഷബാധയേറ്റ കന്നുകുട്ടികളിൽ ചിലത് ചത്തതും കർഷകരിൽ ആശങ്ക വർധിപ്പിച്ചു.
മേഖലയിലെ ചില പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ട്. പ്രശ്നത്തിൽ സർക്കാറിെൻറ അടിയന്തര ഇടപെടൽ വേണമെന്നതാണ് ക്ഷീരകർഷകരുടെ ആവശ്യം. കാലിത്തീറ്റയിലെ പ്രോട്ടീനിെൻറ അളവ് കൂടിയതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് കാലിത്തീറ്റ കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. കോട്ടയം ജില്ലയിലും കന്നുകാലികൾക്ക് സമാന പ്രശ്നങ്ങൾ നേരിട്ടിരുന്നു. പശുക്കൾ ചാകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.