ഭക്ഷ്യസുരക്ഷ ലൈസന്‍സ്: 31ന് മുമ്പ് റിട്ടേൺ ഫയല്‍ ചെയ്യണം
text_fieldsപത്തനംതിട്ട: ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ ഫാസ്കോസ് സൈറ്റ് മുഖേന മേയ് 31ന് മുമ്പ് ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു. പാൽ, പാൽ ഉൽപന്നങ്ങള് എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ ആനുവല്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യണം.
നാളിതുവരെ ഫയല്‍ ചെയ്യാത്ത ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്കോസ് സൈറ്റ് ആയതിനാൽ പിഴതുക ഒഴിവാക്കാന്‍ സാധിക്കാത്തതും സര്‍ക്കാരിലേക്ക് പിഴതുക അടയ്ക്കേണ്ടതുമാണ്. തുക ഒടുക്കിയാല്‍ മാത്രമേ ഫുഡ് ബിസിനസ് ഓപറേറ്ററിന് തന്റെ പേരിലുള്ള ലൈസന്‍സ് പുതുക്കാനും സറണ്ടര്‍ ചെയ്യാനും നിലവിലുള്ള ലൈസന്‍സില്‍ മോഡിഫിക്കേഷന് നടത്തുവാനും സാധിക്കൂ.
ഭക്ഷ്യ വകുപ്പിന്റെ ഓപറേഷന് മണ്‍സൂണ്‍; നിർദേശങ്ങൾ പാലിക്കണം
പത്തനംതിട്ട: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങൾ ഒഴിവാക്കാനും വ്യാപനം തടയാനും ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്ത് ‘ഓപറേഷന് മണ്‍സൂണ്‍’ പേരില്‍ പരിശോധന ശക്തമാക്കും. എല്ലാ ഭക്ഷ്യ വ്യാപരികളും ലൈസന്‍സ്/രജിസ്ട്രേഷന് കരസ്ഥമാക്കണം.കുടിവെള്ളം, തിളപ്പിച്ചാറിയതോ / ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം.
പെസ്റ്റ്-കണ്ട്രോള് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം. ഭക്ഷ്യ അസംസ്കൃത വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ അടച്ച് സൂക്ഷിക്കണം. തട്ടുകടക്കാര് ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. കുടിവെള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ചത്) സ്ഥാപനത്തില്‍ സൂക്ഷിക്കണം. നിർദേശങ്ങള്‍ പാലിക്കാത്ത സ്ഥപാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭാക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.