മാലിന്യം എറിയുന്നവർക്ക് പിടിവീഴും
text_fieldsപത്തനംതിട്ട: നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി പിടി വീഴും. നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ദൃശ്യങ്ങൾ തത്സമയം നഗരസഭ കാര്യാലയത്തിലും ആരോഗ്യ സ്ഥിരം സമിതി ചെയർമാനും നഗരസഭ ക്ലീൻ സിറ്റി മാനേജർക്കും ലഭ്യമാകത്തക്ക വിധത്തിലാണ് പ്രവർത്തനം. മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ ചിത്രങ്ങളായോ വിഡിയോകളായോ നൽകാനുള്ള വാട്ട്സ് ആപ്പ് നമ്പറും പ്രകാശനം ചെയ്തു.
സംസ്ഥാന സർക്കാർ ഓർഡിനൻസ് പ്രകാരം അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താൽ പരമാവധി ഒരു വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുമെന്ന് നഗരസഭാധ്യക്ഷൻ അഡ്വ.ടി. സക്കീർ ഹുസൈൻ പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സെക്രട്ടറിക്ക് തത്സമയം 5000 രൂപവരെ പിഴ ചുമത്താം. മാലിന്യം സംസ്കരിക്കാനുള്ള യൂസർ ഫീ നൽകേണ്ടവർ മുടക്കം വരുത്തിയാൽ 56 ശതമാനം പിഴ ഈടാക്കും. വസ്തു നികുതി ഉൾപ്പെടെയുള്ള പൊതുനികുതി കുടിശ്ശികയോടൊപ്പമാകും ഇത് ഈടാക്കുക. 90 ദിവസത്തിന് ശേഷവും യൂസർഫി നൽകാത്തവരിൽനിന്ന് മാത്രമേ പിഴ ഈടാക്കൂ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടമായി നഗരത്തിൽ പോർട്ടബിൾ കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകും. പൊതുജനങ്ങൾക്ക് മാലിന്യം വലിച്ചെറിയുന്നവരെ പറ്റിയുള്ള വിവരങ്ങൾ 8281004053 എന്ന നമ്പറിലെ വാട്ട്സ് ആപ്പ് നമ്പറിൽ ചിത്രങ്ങളായോ വിഡിയോകളായോ നൽകാം. യോഗത്തിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.