ആരോഗ്യമന്ത്രിയുടെ ശ്രദ്ധക്ക്; വെള്ളക്കെട്ടിൽ ജനറൽ ആശുപത്രി
text_fieldsപത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിന് അടുത്തുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലുകുത്തുന്നിടത്തെല്ലാം വെള്ളക്കെട്ട്. പാർക്കിങ്ങിലും വരാന്തയിലും നടപ്പാതകളിലും പുറത്തിറങ്ങിയാൽ റോഡിലും വെള്ളക്കെട്ട് മാത്രം. മഴപെയ്താൽ നനയാതെ കയറിനിൽക്കാനുള്ള സൗകര്യവും ആവശ്യത്തിനില്ല.
മുമ്പ് സ്ഥലപരി മിതിയിൽ ഞെരുങ്ങിയ ആശുപത്രി, നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് വീണ്ടും ബുദ്ധിമുട്ടിലായി. എന്നാൽ, രോഗികൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. ബി ആൻഡ് സി ബ്ലോക്കിന് മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നു. നിർമാണത്തോടനുബന്ധിച്ച് നിലവിൽ അത്യാഹിതവിഭാഗം സ്ഥിതിചെയ്യുന്ന ബി ആൻഡ് സി ബ്ലോക്കിൽനിന്ന് രോഗികൾ ചുറ്റിക്കറങ്ങിയാണ് മരുന്നുവാങ്ങാൻ പോകുന്നത്.
എന്നാൽ, ഈ വഴികളിൽ പാകിയ കട്ടകൾ പലതും ഇളകിയി നിലയിലാണ്. മഴക്കാലമായതോടെ ഇവിടെയും വെള്ളക്കെട്ടും പായലും രൂപപ്പെട്ടു. കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് വീഴുന്ന വെള്ളം പലഭാഗത്തും പൈപ്പുകൾ പൊട്ടി ഭിത്തികളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്. ഇത് ഭിത്തികളുടെയും തൂണുകളുടെയും ബലക്ഷയത്തിന് കാരണമാകുന്നു. ഒലിച്ചിറങ്ങുന്ന വെള്ളം വരാന്തകളിലും മറ്റും കെട്ടികിടക്കുന്നത് ഭീഷണിയാണ്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ സുപ്രധാന ആശുപത്രിയുടെ അവസ്ഥ തീ ദുരിതമായി തുടരുകയാണ്.
മഴപെയ്താൽ പെട്ടതുതന്നെ
മഴ പെയ്യുന്ന സമയത്താണ് രോഗികൾ കുടുതൽ ബുദ്ധിമുട്ടുന്നത്. സ്ഥലപരിമിതിയുള്ളതി നാൽ നനയാതെ കയറി നിൽ ക്കാൻ സ്ഥലമില്ല. നടപ്പാതക എവിടെയും ഷീറ്റിടുകയോ മുകൾവശം മറയ്ക്കുകയോ ചെയ്തിട്ടില്ല. ഒ.പി.ബ്ലോക്കിന്റെയും ക്രിട്ടിക്കൽ കെയർ യൂനിന്റെയും നിർമാണത്തിനോടനുബന്ധിച്ച് പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിലെ ഇരിപ്പിടങ്ങളും മറ്റും പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ആശുപത്രിക്കുള്ളിലെ കാരുണ്യ ഫാർമസിക്ക് മുന്നിലുള്ള ഇരിപ്പിടങ്ങ ളിൽ പകുതി മഴനനയാതെ ഷീറ്റിനുള്ളിലും ബാക്കി പുറത്തുമാണുള്ളത്. കുറച്ച് ഇരിപ്പിടങ്ങൾ ബി ആൻഡ് സി ബ്ലോ ക്കിന് മുന്നിലെ തണൽ മരങ്ങൾക്ക് താഴയുമാണ് സ്ഥാപി ച്ചിട്ടുള്ളത്.
പുറത്തുംവെള്ളക്കെട്ട്
ജനറൽ ആശുപത്രിക്ക് അകത്തുമാത്രമല്ല പുറത്തും വെള്ളക്കെട്ടാണ്. ആശുപത്രിക്ക് അകത്തേക്ക് കടക്കാനുള്ള ഡോക്ടേഴ്സ് ലൈൻ റോഡ് വീണ്ടും തകർന്നു. കോൺക്രീറ്റിങ് കഴിഞ്ഞ് നാല് മാസങ്ങൾക്കുള്ളിലാണ് റോഡിന് വീണ്ടും ഈ ദുർഗ തി. പലഭാഗത്തും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ട് കാൽ നടക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ റോഡ് വൺവേയും നോ പാർക്കിങ് മേഖലയായിട്ടും നിരവധി വാഹന ങ്ങളാണ് ഇത് തെറ്റിച്ച് ഇതുവ ഴി പോകുന്നതും പാർക്ക് ചെ യ്യുന്നതും.
മഴ നനഞ്ഞ് ഉപകരണങ്ങളും
കമ്പ്യൂട്ടർ സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നനഞ്ഞു പ്രവർത്തനരഹിതമാകുന്നതായും ജീവനക്കാർ പറയുന്നു. തോരാത്ത മഴയിൽ അത്യാഹിത വിഭാഗത്തിനുള്ളിലും ഐ പി ബില്ലിങ് കൗണ്ടറിലെയും രൂക്ഷമായ ചോർച്ച കാരണം രോഗികളും ജീവനക്കാരും വളരെയധികം ബുദ്ധിമുട്ടുകയാണ്. മേൽമൂടി ഇല്ലാത്തതിനാൽ ബില്ലടക്കാൻ വരുന്നവർ നനയേണ്ടി വരുന്നു.
പത്തനംതിട്ടയിലെ പ്രധാന ആശുപത്രികളിൽ ഒന്നായ ജനറൽ ആശുപത്രിയിൽ രോഗികളും, കൂട്ടിരിപ്പുകാരും, ജീവനക്കാരും ബുദ്ധിമുട്ടുകൾ സഹിച്ചാണ് ദിവസം തള്ളി നീക്കുന്നതെന്നും ബന്ധപ്പെട്ടവർ യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കേരള ഗവ. നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിൽ ഏറെ അഭിമാനത്തോടെ തുടങ്ങിയ ഗവ. നഴ്സിങ് കോളജിന് നഴ്സിങ് കൗൺസിൽ അംഗീകാരം വാങ്ങാനും ഇവിടെ തന്നെ നിലനിർത്താനും നടപടി സ്വീകരിക്കണമെന്നും അവർ അഭ്യർഥിച്ചു. ഇലന്തൂരിലുള്ള ഗവ. സ്കൂൾ നഴ്സിങ് കോളജിൽ കുട്ടികൾക്കുള്ള വാഹന സൗകര്യം വർഷങ്ങളായി നടപ്പായിട്ടില്ല.
ആരോഗ്യ മേഖലയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കണമെന്നും കേരള ഗവ. നേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ.എസ്. നിഷാദ് , സെക്രട്ടറി ദീപ ജയപ്രകാശ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതീവ ശോച്യാവസ്ഥയിൽ ബി ആൻഡ് സി ബ്ലോക്ക്
പത്തനംതിട്ട ജനൽ ആശുപത്രിയുടെ ശോച്യാസ്ഥയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനകൾ പ്രതിഷേധവുമയാി രംഗത്തെത്തി. ശക്തമായ കാലവർഷം കൂടി എത്തിയതോടെ ആശുപത്രിയിലെ ദുരിതം ഇരട്ടിച്ചെന്ന് ജീവനക്കാർപറയുന്നു. അത്യാഹിത വിഭാഗം, ഓപറേഷൻ തിയറ്റർ, പീഡിയാട്രിക് ,ഗൈനകോളജി, കാർഡിയോളജി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ബി ആൻഡ് സി കെട്ടിടം ഏതു സമയവും നിലംപൊത്താവുന്ന അതീവശോച്യാവസ്ഥയിലാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അത്യാഹിത വിഭാഗം താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടവും മഴക്കാലത്തു ചോർന്നൊലിക്കുകയാണ്. വേനൽ കാലത്തു അതികഠിന ചൂടാണ് ഇവിടെ അനുഭവെൂപ്പടുന്നത്. പനിയും ഡെങ്കിയും പോലെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ കൂടതൽ പേർ ചികിത്സ തേടി എത്തുന്നതും ആശുപത്രിയിലെ അസൗകര്യങ്ങളുടെ നടുവിലേക്കാണ്. ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവത്തകരെയും രോഗികളെയും ഒരുപോലെ വലയ്ക്കുന്നതാണ് ആശുപത്രിയുടെ അവസ്ഥ.
നിരവധി പരാതികൾക്ക് ശേഷവും നടപടി സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കിയില്ലെങ്കിൽ അത്യാഹിത വിഭാഗം വരെ മുടക്കിയുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജീവൻ, സെക്രട്ടറി ഡോ. മാത്യു, യൂനിറ്റ് കൺവീനർ ഡോ. ബെറ്റ്സി, സൂപ്രണ്ട് ഡോ. സുരേഷ് കുമാർ എന്നിവർ മുന്നറിയിപ്പ് നൽകി. ഒ.പി ടിക്കറ്റ് കൗണ്ടറിൽനിന്ന് അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വഴിയും തകർന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.