Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽനിന്ന്​...

പത്തനംതിട്ടയിൽനിന്ന്​ നാല്​ ദീർഘദൂര ബസ്​ സർവിസുകൾകൂടി

text_fields
bookmark_border
KSRTC courier
cancel

പ​ത്ത​നം​തി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ വ​ഴി നാ​ല്​ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം-​കു​മ​ളി, തൃ​ശൂ​ർ -ക​ളി​യി​ക്കാ​വി​ള, വെ​ള്ള​നാ​ട്-​ക​ട്ട​പ്പ​ന, നെ​ടു​മ​ങ്ങാ​ട്-​മൂ​ന്നാ​ർ റൂ​ട്ടി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

• തി​രു​വ​ന​ന്ത​പു​രം-​കു​മ​ളി സൂ​പ്പ​ർ ഫാ​സ്റ്റ് റാ​ന്നി, കാ​ഞ്ഞി​ര​പ്പ​ള്ളി, വാ​ഗ​മ​ൺ, ഏ​ല​പ്പാ​റ വ​ഴി​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടും. പ​ത്ത​നം​തി​ട്ട​യി​ൽ 10.20ന് ​എ​ത്തും. വൈ​കീ​ട്ട് 3.25ന് ​കു​മ​ളി​യി​ൽ എ​ത്തും. കു​മ​ളി​യി​ൽ​നി​ന്ന് രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടും. രാ​ത്രി 12.15ന് ​റാ​ന്നി​യി​ലും 12.40ന് ​പ​ത്ത​നം​തി​ട്ട​യി​ലും പു​ല​ർ​ച്ച 3.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും എ​ത്തും.

• തൃ​ശൂ​ർ-​ക​ളി​യി​ക്കാ​വി​ള സൂ​പ്പ​ർ​ഫാ​സ്റ്റ് മൂ​വാ​റ്റു​പു​ഴ, തൊ​ടു​പു​ഴ , എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട ,കോ​ന്നി, പു​ന​ലൂ​ർ, പാ​ലോ​ട്, വി​തു​ര, കാ​ട്ടാ​ക്ക​ട വ​ഴി​യാ​ണ് ക​ളി​യി​ക്കാ​വി​ള​യി​ൽ എ​ത്തു​ന്ന​ത്. രാ​വി​ലെ 7.30ന് ​തൃ​ശൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന് റാ​ന്നി, 1.20ന് ​പ​ത്ത​നം​തി​ട്ട, വൈ​കീ​ട്ട് 6.45 ന് ​ക​ളി​യി​ക്ക​വി​ള. തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം, അ​ഞ്ച​ൽ, പു​ന​ലൂ​ർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ വ​ഴി​യാ​ണ് തൃ​ശൂ​രി​ൽ എ​ത്തു​ന്ന​ത്. ക​ളി​യി​ക്കാ​വി​ള​യി​ൽ​നി​ന്ന്​ പു​ല​ർ​ച്ച 3.15ന് ​പു​റ​പ്പെ​ടും. നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം, രാ​വി​ലെ ഏ​ഴി​ന് പ​ത്ത​നം​തി​ട്ട, ഉ​ച്ച​ക്ക്​ ഒ​ന്നി​ന് തൃ​ശൂ​ർ എ​ത്തും.

• വെ​ള്ള​നാ​ട്-​ക​ട്ട​പ്പ​ന സൂ​പ്പ​ർ​ഫാ​സ്റ്റ് നെ​ടു​മ​ങ്ങാ​ട്, മ​ട​ത്ത​റ, പു​ന​ലൂ​ർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, വാ​ഗ​മ​ൺ വ​ഴി​യാ​ണ് സ​ർ​വി​സ്. വെ​ള്ള​നാ​ടു​നി​ന്ന് ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ പു​റ​പ്പെ​ടും. തി​രി​കെ ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന്​ പു​ല​ർ​ച്ച 4.15ന് ​പു​റ​പ്പെ​ടും.

• നെ​ടു​മ​ങ്ങാ​ട്-​മൂ​ന്നാ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് വ്യാ​ഴാ​ഴ്ച മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റി​ന് നെ​ടു​മ​ങ്ങാ​ടു​നി​ന്ന് പു​റ​പ്പെ​ടും. വി​തു​ര, കു​ള​ത്തൂ​പ്പു​ഴ, പു​ന​ലൂ​ർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, തൊ​ടു​പു​ഴ, അ​ടി​മാ​ലി വ​ഴി​യാ​ണ് മൂ​ന്നാ​ർ എ​ത്തു​ന്ന​ത്.

പ​ത്ത​നം​തി​ട്ട-​മാ​ന​ന്ത​വാ​ടി സൂ​പ്പ​ർ​ഫാ​സ്റ്റ് ഇ​ന്നു മു​ത​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട- മാ​ന​ന്ത​വാ​ടി പു​തി​യ സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​വി​സ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വ​ല്ല , ആ​ല​പ്പു​ഴ, വൈ​റ്റി​ല, കൊ​ടു​ങ്ങ​ല്ലൂ​ർ, ഗു​രു​വാ​യൂ​ർ, കോ​ഴി​ക്കോ​ട് വ​ഴി​യാ​ണ് സ​ർ​വി​സ്. രാ​വി​ലെ 6.30ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് പു​റ​പ്പെ​ടും. ഉ​ച്ച​ക്ക്​ 12.40 ഗു​രു​വാ​യൂ​ർ, 3.15ന് ​കോ​ഴി​ക്കോ​ട്, വൈ​കീ​ട്ട് ആ​റി​ന് മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തും.

രാ​വി​ലെ ഏ​ഴി​ന് മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട് 6.35ന് ​പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തും. പു​തി​യ സ​ർ​വി​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittaksrtclong distance bus service
News Summary - Four more long distance bus services from Pathanamthitta
Next Story