Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാടകക്കെടുക്കുന്ന...

വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയംവെച്ച് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
വാടകക്കെടുക്കുന്ന വാഹനങ്ങൾ പണയംവെച്ച് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
cancel
Listen to this Article

പത്തനംതിട്ട: സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്കെടുത്ത ശേഷം മറിച്ച് പണയംവെച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഷാജഹാനാണ് (40) ആറന്മുള പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് കാററ്റിങ് സർവിസും ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരുകയായിരിന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽനിന്ന് വാടകക്കെടുത്തശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയംവെച്ച് പണം വാങ്ങിക്കുകയായിരുന്നു.

ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ അഞ്ചെണ്ണം പണയപ്പെടുത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് പണയം വെച്ച ഒരുവാഹനം പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരുകയാണ്.

ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്‍റെ നിർദേശ പ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിന്റെ മേൽനോട്ടത്തിൽ ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ രാകേഷ് കുമാർ, അനിരുദ്ധൻ എ.എസ്.ഐമാരായ സജീഫ് ഖാൻ, വിനോദ് പി. മധു, സി.പി.ഒമാരായ രാകേഷ്, ജോബിൻ, സുജ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rental vehicles scam
News Summary - Fraud in mortgaging rental vehicles; One person was arrested
Next Story