പ്രചാരണത്തിന് വേഗംകൂട്ടി മുന്നണികൾ; മുഖ്യമന്ത്രി ഇന്ന് പത്തനംത്തിട്ട ജില്ലയിൽ
text_fieldsപത്തനംതിട്ട: കനത്ത ചൂടിനെയും അവഗണിച്ച് സ്ഥാനാർഥികൾ പ്രചാരണം തുടരുമ്പോൾ വീടുകൾ കയറിയിറങ്ങി പ്രവർത്തകരും പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇടതുമുന്നണിയുടെ പ്രചാരണത്തിന് ചൂടുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ജില്ലയിൽ എത്തും. അടൂർ, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. അടൂരിൽ രാവിലെ 10ന് കെ.എസ്.ആർ.ടി.സി കോർണറിലും ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വൈകീട്ട് നാലിനും കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ തോംസൺ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് നടക്കുന്ന പൊതുയോഗത്തിലുമാണ് മുഖ്യമന്ത്രി സംസാരിക്കുക.
ഡോ. തോമസ് ഐസക് ഞായറാഴ്ച അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ അങ്ങാടിക്കലിൽ എം. രാജേഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് പര്യടനം ആരംഭിച്ചത്. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പന്തളം, തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭ, പള്ളിക്കൽ, അടൂർ നഗരസഭ, ഏറത്ത് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം രാത്രി ചൂരക്കോട് കളത്തട്ടിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ രാമചന്ദ്രൻ കടന്നപ്പള്ളി, ചിറ്റയം ഗോപകുമാർ, രാജു എബ്രഹാം, കെ.പി. ഉദയഭാനു, പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, ഡി. സജി, എ.എൻ. സലിം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.