ഗാന്ധി രക്തസാക്ഷിത്വ സ്മരണയിൽ നാട്
text_fieldsപത്തനംതിട്ട: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി രക്തസാക്ഷിത്വ ദിനാചരണം ഫ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്, ഡി.സിസി ഭാരവാഹികളായ അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, ജോണ്സണ് വിളവിനാല്‍, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, എം.എസ്. സിജു, ബ്ലോക്ക് പ്രസിഡന്റ് മാരായ ജെറിമാത്യു സാം, ആര്. ദേവകുമാര്‍, സഖറിയാ വർഗീസ് എന്നിവര്‍ സംസാരിച്ചു.
കൂടൽ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ 76ാം രക്തസാക്ഷിത്വദിനത്തിൽ കോൺഗ്രസ് കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതംങ്കര ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് മുറിഞ്ഞകൽ അദ്ധ്യക്ഷത വഹിച്ചു. സുധനമോഹൻ, ബിനിലാൽ, ആർ. മോഹൻ, സാബു കൂടൽ, സന്തോഷ് ലാൽ, സജി, ആശ സജി, ദിലീപ് അതിരുംങ്കൽ എന്നിവർ സംസാരിച്ചു.
കൊടുമൺ: മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനാചരണം കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്കരേത്ത് നടന്നു. േബ്ലാക്ക് പ്രസിഡന്റ് അഡ്വ. ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചു മൂഴിക്കൽ അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന കമ്മറ്റി അംഗം അങ്ങാടിക്കൽ വിജയകുമാർ, ജ്യോതിഷ് പെരുമ്പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
പന്തളം: കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 76ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. പന്തളം ടൗണിൽ ചേർന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എസ്. ഷരീഫ് അധ്യക്ഷത വഹിച്ചു. രാഷ്ട്രപിതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് നേതാക്കളായ എ. നൗഷാദ് റാവുത്തർ, ജി. അനിൽകുമാർ, കെ.എൻ. രാജൻ, പി.എസ്. വേണുകുമാരൻ നായർ, പന്തളം വാഹിദ്, നഗരസഭ കൗൺസിലർരത്നമണി സുരേന്ദ്രൻ, പി.പി. ജോൺ, ഇ.എസ്. നുജുമുദീൻ, ഷാജി എം. എസ്.ബി.ആർ, വല്ലാറ്റൂർ വാസുദേവൻ പിള്ള, ഗോപിനാഥൻ നായർ, നസീർ കടക്കാട് എന്നിവർ സംസാരിച്ചു.
മല്ലപ്പള്ളി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ചുങ്കപ്പാറ -നിർമല പുരം ജനകിയ വികസന സമിതിയുടെ നേതൃത്വത്തിൽ സമദാന സന്ദേശ ദിനമായി ആചരിച്ചു. നിർമലപുരത്ത് ചേർന്ന യോഗത്തിൽ ജനകിയ സമിതി ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, പിലിപ്പ് മോടിയിൽ, ബിറ്റോ ആന്റണി എന്നിവർ സംസാരിച്ചു.
റാന്നി: കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി മക്കപ്പുഴയിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. പ്രകാശ് തോമസ്, ജെസ്സി അലക്സ് അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, സുനിൽ കുമാർ, കെ. ഇ. മാത്യു, റെഞ്ചി പതാലിൽ, ജോണി പാറക്കുഴി, ബിനോജ് ചിറയ്ക്കൽ, ഷേർളി ജോർജ്, റൂബി കോശി, സൗമ്യ ജി. നായർ, ബിജി വർഗീസ്, എൻ. ഐ. എബ്രഹാം, മനോജ് എം.കെ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.