കടയ്ക്കാട് തെക്ക് സ്വകാര്യ ലോഡ്ജിലെ മാലിന്യപ്രശ്നം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsപന്തളം: നഗരസഭയിലെ 11ാം വാർഡിൽ കടയ്ക്കാട്, പടിപ്പുരത്തുണ്ട് മുസ്ലിം പള്ളിക്ക് മുന്നിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ലോഡ്ജിലെ കുടിവെള്ളം ഉപയോഗശൂന്യമായെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ലോഡ്ജ് പ്രവർത്തിക്കുന്നത് മുൻ കലക്ടർ അടച്ചുപൂട്ടിയ കെട്ടിടത്തിലാണെന്ന് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
പന്തളം നഗരസഭ സെക്രട്ടറിക്കാണ് കമീഷൻ അംഗം വി.കെ. ബീനകുമാരി നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അന്തർ സംസ്ഥാന തൊഴിലാളികളാണ് ഹൗസിങ് കോളനിയിൽ താമസിക്കുന്നത്. 30 മുറികളിലായി 200പേരെ താമസിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിൽ സെപ്റ്റിക് ടാങ്കില്ല. അന്തർ സംസ്ഥാന തൊഴിലാളികളിൽ ചിലരെ മയക്കുമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന് സമീപം അംഗൻവാടിയിൽ കുട്ടികൾ അരക്ഷിതാവസ്ഥയിലാണെന്നും പരാതിയുണ്ട്.
പ്രദേശവാസികൾ കുടിവെള്ളം വിലക്ക് വാങ്ങിയാണ് കുടിക്കുന്നത്.നഗരസഭ അധികൃതർ ഇവിടെയെത്തി സ്ഥിതി നേരിട്ട് കണ്ടിട്ടും ഒരു നടപടിയും എടുത്തില്ല. പ്രദേശത്തെ മുപ്പത്തിയഞ്ചോളം കിണറുകളിൽ മാലിന്യം നിറഞ്ഞിരിക്കുന്നു. അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ ലൈസൻസ് പോലുമില്ല.
കലക്ടർ താമസസ്ഥലം അടച്ചുപൂട്ടിയതാണെന്നും മനസ്സിലാക്കുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കെട്ടിടം അടച്ചുപൂട്ടുന്നതിന് ഭാഗമായി ഇവിടെ പ്രവർത്തിച്ചിരുന്ന അംഗൻവാടി മാറ്റി പ്രവർത്തിപ്പിക്കുവാനും കെട്ടിടം ഉടമക്ക് നോട്ടീസ് നഗരസഭ നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.