Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചില്ലു മാലിന്യശേഖരണ...

ചില്ലു മാലിന്യശേഖരണ കാമ്പയിന് തുടക്കം: കുപ്പി, ചില്ല്​ ശേഖരിക്കാൻ വീടുകളിൽ ആളെത്തും

text_fields
bookmark_border
glass waste collection campaign: People will come to the houses to collect bottles and glass
cancel
camera_alt

കു​പ്പി, ചി​ല്ല് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള കാ​മ്പ​യി​ന്‍

പോ​സ്​റ്റർ പ്ര​കാ​ശ​നം ക​ല​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ

കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ആ​ര്‍.​രാ​ജേ​ഷി​ന് ന​ല്‍കി നി​ര്‍വ​ഹി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത​ക​ര്‍മ​സേ​ന കു​പ്പി, ചി​ല്ല് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള കാ​മ്പ​യി​ന്​ ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച പോ​സ്​​റ്റ​ര്‍ പ്ര​കാ​ശ​നം ക​ല​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ക്ക് ന​ല്‍കി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍, ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ മി​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ഹ​രി​ത​ക​ര്‍മ​സേ​ന​ക്ക്​ കൂ​ടു​ത​ല്‍ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ചി​ല്ല് മാ​ലി​ന്യ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും നീ​ക്കം​ചെ​യ്യു​ന്ന​തി​നു​മാ​ണ് കാ​മ്പ​യി​ന്‍ ല​ക്ഷ്യം ​വെ​ക്കു​ന്ന​തെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ഹ​രി​ത​ക​ര്‍മ സേ​ന​യ്‌​ക്കൊ​പ്പം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, രാ​ഷ്​​ട്രീ​യ യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രെ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​ക്ക​ണം. ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന പോ​സ്​​റ്റ​ര്‍ പ്ര​കാ​ശ​ന​ത്തി​ല്‍ ജി​ല്ല ശു​ചി​ത്വ​മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​ഇ. വി​നോ​ദ് കു​മാ​ര്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ജി​ല്ല മാ​നേ​ജ​ര്‍ എം.​ബി. ദി​ലീ​പ് കു​മാ​ര്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ൻ ഷി​ജു എം. ​സാം​സ​ണ്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ട്രെ​യ്‌​നി മെ​ല്‍വി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:glass waste collection
News Summary - glass waste collection campaign: People will come to the houses to collect bottles and glass
Next Story