മണിമലയാറിെൻറ പുറേമ്പാക്ക് കൈക്കലാക്കാൻ ഹാരിസൺസ്
text_fieldsപത്തനംതിട്ട: മുണ്ടക്കയത്ത് മണിമലയാറിെൻറ പുറേമ്പാക്കിൽ താമസിക്കുന്ന കുടുംബങ്ങളെ ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിക്കുവേണ്ടി കുടിയിറക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് സംഘടിതനീക്കം. ഈ കുടുംബങ്ങളുടെ ൈകവശമുള്ള നാല് ഏക്കറോളം ഭൂമികൂടി കൈക്കലാക്കാനാണ് ഹാരിസൺസിെൻറ ശ്രമം.
നിയമാനുസൃത രേഖകളൊന്നുമില്ലാതെയാണ് മുണ്ടക്കയം എസ്റ്റേറ്റ് ഹാരിസൺസ് കൈവശംെവച്ചിരിക്കുന്നതെന്നാണ് സർക്കാർ കണ്ടെത്തൽ. ഇതനുസരിച്ച് മുണ്ടക്കയം എസ്റ്റേറ്റ് സർക്കാറിലേക്ക് ഏറ്റെടുക്കാനുള്ള നടപടികളിലാണ് റവന്യൂ വകുപ്പ്. ഇതു സംബന്ധിച്ച് റവന്യൂ സെക്രട്ടറി കോട്ടയം കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിനിെടയാണ് എസ്റ്റേറ്റിന് പുറത്ത് മണിമലയാറിെൻറ തീരത്തെ ഭൂമികൂടി തങ്ങളുടേതാക്കാനുള്ള ഹാരിസൺസിെൻറ നീക്കം. അരനൂറ്റാണ്ടിലേറെയായി ആറ്റുപുറേമ്പാക്കിൽ 53 കുടുംബങ്ങളാണ് താമസിക്കുന്നത്.
മുണ്ടക്കയം എസ്റ്റേറ്റിനും മണിമലയാറിനും ഇടയിെല പുറേമ്പാക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ഹൈകോടതിയിൽനിന്ന് ഹാരിസൺസ് ഉത്തരവ് നേടിയിട്ടുണ്ട്. ഹരിസൺസ് മുണ്ടക്കയം എസ്റ്റേറ്റ് ൈകവശംെവക്കുന്നത് അനധികൃതമായാണെന്നിരിക്കെ ഇങ്ങനെ ഒരുത്തരവ് ഹാരിസൺസ് നേടിയെടുത്തത്, കമ്പനിയുടെ കൈയേറ്റം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ റവന്യൂ വകുപ്പ് അഭിഭാഷകർക്കുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോയിട്ടുമില്ല. പകരം ഉത്തരവ് മറയാക്കി ആറ്റുപുറേമ്പാക്കിലെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി ഹാരിസൺസിന് ൈകയടക്കാൻ അവസരമൊരുക്കാനാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്.
ഒന്നര മുതൽ 15 സെൻറുവരെ മാത്രം ൈകവശമുള്ളവരാണ് ഇവിടുത്തെ താമസക്കാർ. ഹാരിസൺസ് ൈകയേറിയത് 900 ഏക്കറോളം ഭൂമിയാണ്. ഭൂമിയിൽ ഉടമസ്ഥതയുണ്ടെന്ന് പറഞ്ഞ് ഹാരിസൺസ് കാട്ടുന്ന ക്രയ സർട്ടിഫിക്കറ്റിൽ 763.11 ഏക്കർ മാത്രമാണുള്ളത്. കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ സി.പി.എം ജില്ല നേതൃത്വത്തിൽനിന്നുവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനുമേൽ സമ്മർദമുള്ളതായും ആരോപണമുയർന്നു. ആറ്റുപുറേമ്പാക്ക് അളക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സ്ഥലം എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ 16ന് ഗ്രാമ പഞ്ചായത്ത് ഓഫിസിൽ യോഗം വിളിച്ചിട്ടുണ്ട്. ചർച്ചയോഗങ്ങളിൽ ഹാരിസൺസ് കമ്പനിയെ പ്രതിനിധാനംചെയ്ത് എത്തുന്നത് സി.ഐ.ടി.യുവിേൻറതടക്കം തൊഴിലാളി നേതാക്കളാണെന്ന് പുറേമ്പാക്ക് നിവാസികൾ പറയുന്നു. തൊഴിലാളി നേതാക്കളെ യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഖാ ദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.