വലിയകാവിൽ നാട്ടുകാർ വാർഡിെൻറ വികസനത്തിന് പ്രതിജ്ഞയെടുത്തു
text_fieldsറാന്നി: അങ്ങാടി പഞ്ചായത്തിലെ വലിയകാവിെൻറ സമഗ്ര വികസനത്തിന് പ്രവർത്തിക്കുമെന്ന് നാട്ടുകാർ ദൃഢപ്രതിജ്ഞയെടുത്തു. വാർഡ് വികസന സമിതി യോഗത്തിലാണ് വാർഡിലെ 10 മേഖലയിൽ നിെന്നത്തിയവർ പ്രതിജ്ഞയെടുത്തത്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് കമ്യൂണിറ്റി നഴ്സിനെ നിയോഗിക്കാനും തീരുമാനിച്ചു. കുടുംബ ഡോക്ടർ എന്ന സംസ്കാരത്തിന് പകരം കുടുംബ നഴ്സ് സംവിധാനം വളർത്തിയെടുക്കാനാണ് തീരുമാനം.
ജീവിത സായാഹ്നത്തിലെത്തി ഒറ്റപ്പെടലിെൻറ നൊമ്പരങ്ങൾ അനുഭവിക്കുന്നവരുടെ വീടുകളിൽ വാർഡ് വികസന സമിതി പ്രവർത്തകരുടെ സംഘമെത്തി സാന്ത്വനം ചൊരിയും. ഇതിനായി 'ഒപ്പമുണ്ടച്ഛാ, ഞങ്ങളും കൂടെ; ഒപ്പമുണ്ടമ്മേ ഞങ്ങളും കൂടെ' പദ്ധതിക്കും തുടക്കമാകും. റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി വൈസ് ചെയർപേഴ്സൻ ബെൻസി സഖറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ, സനോജ് മേമന, പി.ആർ. പുഷ്പാംഗദൻ, ടി.ആർ. സുരേഷ്, സൂസമ്മ ജോസഫ്, സൂസൻ സാം, ബാബുരാജ് എന്നിവർ സംസാരിച്ചു. ഇ.ടി. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.