കനത്ത മഴയും വെള്ളക്കെട്ടും; രണ്ട് ദുരിതാശ്വാസ ക്യാമ്പ്, സുരക്ഷിത കേന്ദ്രങ്ങളില്‍ 56 പേര്
text_fieldsപത്തനംതിട്ട: കനത്ത മഴക്ക് പിന്നാലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. 15 കുടുംബങ്ങളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 20 പുരുഷന്മാരും 21 സ്ത്രീകളും 15 കുട്ടികളും അടകം 56 പേരാണ് ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്നത്.
കവിയൂരിലെ ഗവ. എല്‍.പി.എസ് എടക്കാട്, തിരുവല്ല തിരുമൂലപുരം എസ്.എന്‍.വി ഹൈസ്കൂള്‍ എന്നിവടങ്ങളിലാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.
കവിയൂരില്‍ ആറ് കുടുംബങ്ങളിലെ 17 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ ഏഴ് വനിതകളും ആറ് കുട്ടികളുമുണ്ട്. 60 വയസ്സിന് മുകളിലുള്ള രണ്ടുപേരാണ് ഇവിടെയുള്ളത്. തിരുമൂലപുരത്ത് ഒമ്പത് കുടുംബങ്ങളിലെ 39 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ 14 സ്ത്രീകളും ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള ഏഴു പേരാണ് ഇവിടെയുള്ളത്.
കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ
പത്തനംതിട്ട: സംസ്ഥാനത്ത് മേയ് 30ന് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്ക്കുന്നു.
ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ മൂന്നു വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട: ജില്ലയില്‍ ജൂണ്‍ മൂന്ന് വരെ യെല്ലോ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്ററില്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാം. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതിജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.